കോവിഡ് രോഗികൾക്ക് നെബുലൈസറുകൾ സമ്മാനിച്ചു
ചാത്തമംഗലം – എൻ ഐ ടി കാമ്പസ്സിൽ പ്രവർത്തിക്കുന്ന നീലിറ്റിനു (NIELIT ) കീഴിലെ ഫസ്റ്റ് ലൈൻ കോവിഡ് ട്രീറ്റ്മെന്റ് കേന്ദ്രത്തിലെ രോഗികൾക്ക് നീലിറ്റ് സ്റ്റാഫ് റിക്രിയേഷൻ ക്ലബ് നെബുലൈസറുകൾ സംഭാവന ചെയ്തു..
മനോജ് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ട്രീറ്റ്മെന്റ് സെന്റർ ഇൻചാർജ് ഡോക്ടർ ചിത്ര ഉപകരണങ്ങൾ ഏറ്റുവാങ്ങി. ചടങ്ങിൽ നീലിറ്റ് ഉദ്യോഗസ്ഥനായ ലിജേഷ് പൂളക്കോട് സ്വാഗതം പറഞ്ഞു.

