ആക്രി സാധനങ്ങൾ വിറ്റു ചുമട്ട് തൊഴിലാളികൾ ശേഖരിച്ച തുക വാക്സിൻ ചാലഞ്ചിലേക്ക്
ആക്രി സാധനങ്ങൾ ശേഖരിച്ച് വിറ്റുകിട്ടിയ തുക വാക്സിൻ ചാലഞ്ചിലേക്ക് നൽകി തൊഴിലാളികൾ മാതൃകയായി. കുറ്റിക്കാട്ടൂർ അങ്ങാടിയിലെ സി.ഐ.ടി.യു ചുമട്ടു തൊഴിലാളികളാണ് കടകളിൽ നിന്നും ശേഖരിച്ച പഴയ സാധനങ്ങൾ വിറ്റുകിട്ടിയ 8010 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ നിയുക്ത എം.എൽ.എ പി.ടി.എ റഹീമിനെ ഏൽപ്പിച്ചത്.
സി.പി.ഐ(എം) കുറ്റിക്കാട്ടൂർ ലോക്കൽ കമ്മിറ്റി അംഗം ജി.കെ ബഷീർ, സി.ഐ.ടി.യു സെക്ഷൻ കമ്മിറ്റി കൺവീനർ കെ.എം ഉമ്മർ ഷാഫി, സി.പി അക്ബർ, സി സിദ്ദീഖ്, ടി.പി സലീം സംബന്ധിച്ചു.
സ്കോളർഷിപ്പ് തുക വാക്സിൻ ചാലഞ്ചിലേക്ക്
ആറാം ക്ലാസുകാരി മാതൃകയായി
അയ്യങ്കാളി സ്കോളർഷിപ്പായി തനിക്ക് ലഭിച്ച 2500 രൂപ വാക്സിൻ ചാലഞ്ചിലേക്ക് നൽകി കൊച്ചു പെൺകുട്ടി മാതൃകയായി. കൊടൽനടക്കാവ് ഗവ. യു.പി സ്കൂളിലെ ആറാം ക്ലാസുകാരി വാഗ്ദയാണ് തനിക്ക് ലഭിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നൽകുന്നതിന് നിയുക്ത എം.എൽ.എ പി.ടി.എ റഹീമിനെ ഏൽപ്പിച്ചത്.
പെരുമണ്ണ പഞ്ചായത്തിലെ വലിയ പുൽപ്പറമ്പിൽ മധുവിൻ്റെയും ആശാമോളുടെയും മകളാണ് വാഗ്ദ.
ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷാജി പുത്തലത്ത്, വൈസ് പ്രസിഡൻ്റ് സി ഉഷ, വാർഡ് മെമ്പർ എം.എ പ്രതീഷ്, മുൻ മെമ്പർ ഉഷാകുമാരി കരിയാട്ട്, ഇ.കെ സുബ്രഹ്മണ്യൻ സംസാരിച്ചു.