Kerala News

കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം പള്ളിയില്‍ കുളിപ്പിച്ചു;നടപടി സ്വീകരിച്ച് ആരോഗ്യ വകുപ്പ്

കോവിഡ് രോഗിയുടെ മൃതദേഹം മാനദണ്ഡങ്ങള്‍ ലംഘിച്ച് പള്ളിയില്‍ കുളിപ്പിച്ച സംഭവത്തില്‍ പൊലീസ് കേസ് എടുത്തു.കൊവിഡ് ബാധിച്ച് മരിച്ചയാള്‍ക്ക് പ്രോട്ടോക്കോള്‍ ലംഘിച്ച് മതച്ചടങ്ങുകള്‍ നടത്താന്‍ ശ്രമിച്ചതിനെതിരെയാണ് വകുപ്പ് നടപടി സ്വീകരിച്ചിരിക്കുന്നത്.

മൃതദേഹം കൊണ്ടുവന്ന ആംബുലന്‍സ് ആരോഗ്യ പ്രവര്‍ത്തകര്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തൃശൂര്‍ എം.എല്‍.സി ജുമാ മസ്ജിദിലാണ് സംഭവം നടന്നത്. മരിച്ചയാളുടെ ബന്ധുക്കള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഡി.എം.ഒ അറിയിച്ചിട്ടുണ്ട്.

കൊവിഡ് രണ്ടാം തരംഗം അതിതീവ്രമായി വ്യാപിക്കുന്നതിനെ തുടര്‍ന്ന് സംസ്ഥാനത്ത് മെയ് 16 വരെ കര്‍ശന നിയന്ത്രണങ്ങളോടെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. എല്ലാവരും കൊവിഡ് പ്രോട്ടോകോള്‍ ശക്തമായി പാലിച്ചിരിക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രോട്ടോക്കോള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു.

ഇത് തീര്‍ത്തും നിരാശജനകമായ കാര്യമാണെന്ന് തൃശൂര്‍ ജില്ലാകലക്ടര്‍ പറഞ്ഞു. കോവിഡ് രോഗി മരിച്ചാല്‍ കൃത്യമായ മാനദണ്ഡം പാലിച്ചാണ് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുന്നത്. അത് ഉടനെ സംസ്‌കരിക്കണമെന്നുമാണ് ചട്ടം. എന്നാല്‍ അതിന് വിരുദ്ധമായ രീതിയില്‍ മൃതദേഹം അഴിച്ചെടുത്ത് വിശ്വസപരമയ രീതിയില്‍ ഇവര്‍ ചടങ്ങുകള്‍ നടത്തുകയായിരുന്നു. ബന്ധുക്കള്‍ക്കും പള്ളി ഭാരവാഹികള്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. സംഭവത്തിന് പിന്നാലെ ഇനി ഈ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കില്ലെന്നും സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ സംസ്‌കരിക്കുമെന്ന് കലക്ടര്‍ പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!