ലോക്‌സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അതത് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടിങ് യന്ത്രങ്ങളുടെ വിതരണം ഇന്ന് ആരംഭിക്കും. ജില്ലയിലെ 1003 പോളിങ് സ്റ്റേഷനുകളിലേക്കായി 1202 ബാലറ്റ് യൂണിറ്റ്, 1202 കണ്‍ട്രോള്‍ യൂണിറ്റ്, 1300 വി വി പാറ്റ്, എന്നിവയ്ക്ക് ആവശ്യമായ പേപ്പര്‍ റോള്‍, വി വി പാറ്റ് ബാറ്ററി, കണ്‍ട്രോള്‍ യൂണിറ്റ് ബാറ്ററി, എന്നിവയാണ് കലക്ടറേറ്റിലെ ഇലക്ഷന്‍ വിഭാഗത്തില്‍ നിന്ന് വിതരണം ചെയ്യുക. ബൂത്തുകളിലേക്കാവശ്യമായ ബാലറ്റ് യൂണിറ്റ്, കണ്‍ട്രോള്‍ യൂണിറ്റ് എന്നിവയുടെ എണ്ണത്തിന്റെ 20 ശതമാനവും വിവി പാറ്റ് യന്ത്രങ്ങളുടെ 30 ശതമാനവും അധികം യന്ത്രങ്ങളാണ് ഓരോ മണ്ഡലങ്ങളിലേക്കും അയക്കുന്നത്. ഓരോ മണ്ഡലങ്ങളിലേക്കും പ്രത്യേകം സജ്ജീകരിച്ച കവചിത വാഹനങ്ങളിലാണ് യന്ത്രങ്ങള്‍ കൊണ്ടു പോകുന്നത്. ഏഴു മണ്ഡലങ്ങളില്‍ നിന്നുമുള്ള അസിസ്റ്റന്റ് റിട്ടേര്‍ണിംഗ് ഓഫീസര്‍മാര്‍ ഇ വി എം മെഷീനുകള്‍ ഏറ്റുവാങ്ങും.
വോട്ടിങ് യന്ത്രങ്ങള്‍ ഇന്ന് വിതരണം ചെയ്യും
