കുന്ദമംഗലത്ത് നിന്ന് മാരക ലഹരി വസ്തുക്കളുമായി പിടിയിലായ സഹദിന് നൈജീരിയൻ മയക്ക് മരുന്ന് ടീമുമായി ബന്ധമുണ്ടെന്ന് പോലീസ്. ബാംഗ്ലൂരിൽ വെച്ചാണ് സഹദ് നൈജീരിയക്കാരിൽ നിന്ന് ലഹരി വസ്തുക്കൾ വാങ്ങുന്നതും മറ്റ് മാർക്കറ്റുകളിൽ എത്തിക്കുന്നതും. ബാംഗ്ലൂരിൽ ബിസിനസുകാരനായ നസ്ലിൻ അമിത ലാഭം മോഹിച്ച് അടുത്തിടെ ആണ് സഹദിനോടൊപ്പം ചേർന്നത്.
സഹദിന്റെ ലഹരി കടത്തിനെക്കുറിച്ച് പോലീസിന് നേരത്തെ തന്നെ വിവരം ലഭിച്ചിരുന്നു. സഹദാണ് സംഘത്തലവനെന്ന കാര്യവും പോലീസിനറിയാമായിരുന്നു. എന്നാൽ രഹസ്യന്വേഷണ വിഭാഗം വളരെയധികം ജാഗ്രതയോടെ ഇയാളിലേക്ക് അന്വേഷണം വ്യാപിപ്പിക്കുകയായിരുന്നു
ഡാൻസ് സാഫ് സംഘത്തിന്റെയും , പോലീസിന്റെയും , ഉന്നത ഉദ്യോഗസ്ഥരുടെയും മികവുറ്റ പ്രവർത്തനമാണ് ഇവരെ പിടികൂടാൻ സഹായിച്ചത്.
വിപണിയിൽ ഏകദേശം ഇരുപത് ലക്ഷത്തോളം രൂപ വിലയുള്ള എംഡിഎ എം യാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. കുട്ടികൾക്കും ,വിദ്യാർത്ഥികൾക്കും , യുവാക്കൾക്കുമിടയിലേക്കാണ് ഇവർ എത്തിക്കുന്നതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട് . ഐസ്ക്രീമിലൂടെയും ജ്യൂസിലൂടെയും എം ഡി എം എ വളരെ എളുപ്പത്തിൽ ഉപയോഗിക്കാം എന്നതാണ് യുവാക്കളെ ഇതിലേക്ക് ആകർഷിക്കുന്നത്.
സമൂഹവും, രക്ഷിതാക്കളും വേണ്ടപ്പെട്ടവരും ഇത്തരം സംഘങ്ങളെ കുറിച്ച് കൃത്യമായ വിവരം നൽകിയാൽ ഒരു പരിധിവരെ ഈ വിപത്തിനെ തടയാൻ സാധിക്കുമെന്ന് പോലീസ് വൃത്തങ്ങൾ പറയുന്നു.
എന്നാൽ പലപ്പോഴും ഇത്തരം സംഘങ്ങളെ കുറിച്ച് വിവരങ്ങൾ നൽകുവാൻ സമൂഹം തയ്യാറാകുന്നില്ല എന്നുള്ളതാണ് ഏറെ സങ്കടകരം. നിയമക്കുരുക്ക് ഭയന്ന് ഇത്തരം സംഘങ്ങളെ കുറിച്ച് മിണ്ടാതിരിക്കുന്നത് ഇത്തരം സംഘങ്ങൾ വളരാൻ കാരണമാകുന്നു.
അതുപോലെ നിയമക്കുരുകൾഭയന്ന് പറയാതിരിക്കുന്നത് ഇത്തരം സംഘങ്ങൾക്ക് വളരാനും സമൂഹത്തെ ലഹരി എന്ന ഈ മാരക വിപത്ത് കാർന്ന് തിന്നാനും കാരണമായി മാറുന്നു.കുന്ദമംഗലത്ത് നിന്ന് പിടികൂടിയ മാരക ലഹരി വസ്തുക്കൾ പന്തീരാങ്കാവിലും കോഴിക്കോടിന്റെ വിവിധ കേന്ദ്രങ്ങളിലും വിതരണത്തിനായി കൊണ്ടുവന്നതാണ്.അസിസ്റ്റൻറ് പോലീസ്കമ്മീഷണർ കെ .സുദർശന്റെ നേതൃത്വത്തിൽ എസ് എച്ച് ഒ യൂസുഫ് നടത്തറമ്മൽ എസ് ഐ മുഹമ്മദ് അഷ്റഫ് ന്റെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണച്ചുമതല.ഡാൻസ് സാഫ് ടീം അംഗങ്ങളായമനോജ് ഇടയിടത്ത് അബ്ദുറഹിമാൻ , അഖിലേഷ് , അർജുൻ അജിത്, സുനോജ് കാരയിൽ, ജിനേഷ് ചൂലൂർ എന്നിവരാണ് മറ്റ് സംഘാഗങ്ങൾ . അനേഷണത്തിന്റെ ഭാഗമായി സിറ്റി പോലീസ് കമ്മീഷണർ രാജ്പാൽമീണ ഐ പി എസ്.
എ സി.പി കെ. ഇ ബൈജുനാഥ് ഐ.പി എസ്എന്നിവർ പ്രതികളെ ചോദ്യം ചെയ്തു. കണ്ണികളെ കുറിച്ച് പോലീസിന് കൃത്യമായ വിവരം ലഭിച്ചിട്ടുണ്ട്