Kerala News

കുടുംബ വഴക്ക്; മാതാപിതാക്കളെ മകൻ വെട്ടിക്കൊന്നു

കുടുംബവഴക്കിനെ തുടർന്ന് വെള്ളിക്കുളങ്ങര ഇഞ്ചക്കുണ്ടിൽ മകൻ മാതാപിതാക്കളെ വെട്ടിക്കൊന്നു. ഇന്ന് രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം നടന്നത്. ഇഞ്ചക്കുണ്ട് സ്വദേശി അനീഷാണ് അച്ഛൻ കുട്ടൻ(60) ‘അമ്മ ചന്ദ്രിക (55 ) എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയത്. സംഭവം പോലീസിനെ വിളിച്ചറിയിച്ച് മുങ്ങിയ ഇയാൾക്ക് വേണ്ടി തിരച്ചിൽ തുടങ്ങി .

അനീഷും മാതാപിതാക്കളും വീട്ടിൽ എന്നും വഴക്കാണെന്നാണ് നാട്ടുകാർ പറയുന്നത്.ഇന്ന് രാവിലെ വീടിന് മുമ്പിൽ പുല്ലരിയുന്ന ദമ്പതികളുടെ അടുത്തേക്ക് മകൻ വരുകയായിരുന്നു. തുടർന്ന് മാതാപിതാക്കളുമായി വഴക്കിട്ട അനീഷ് വീടിനകത്തേക്ക് പോയി വെട്ട് കത്തിയുമായി വന്ന് ആക്രമിക്കുകയായിരുന്നു. രക്ഷപ്പെടാൻ പുറത്തേക്കോടിയ മാതാപിതാക്കളെ പിന്തുടർന്നെത്തിയ അനീഷ് ഇരുവരെയും റോഡിലിട്ട് വെട്ടി കൊലപ്പെടുത്തി.

സംഭവത്തിന് ശേഷം അനീഷ് തന്നെയാണ് വിവരം പോലീസിനെ വിളിച്ചറിയിച്ചത്. പിന്നാലെ ഇയാള്‍ ബൈക്കുമായി വീട്ടില്‍നിന്ന് കടന്നുകളയുകയായിരുന്നു. പ്രതിയെ കണ്ടെത്താനായി പോലീസ് തിരച്ചില്‍ തുടരുകയാണ്. ഉടന്‍തന്നെ ഇയാള്‍ കസ്റ്റഡിയിലാകുമെന്നാണ് പോലീസ് നല്‍കുന്നവിവരം.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!