മന്ത്രി കെടി ജലീലിനെതിരായ ലോകായുക്ത വിധി വന്ന പശ്ചാത്തലത്തില്‍ മന്ത്രിസ്ഥാനം രാജിവെക്കണമെന്ന പ്രതിപക്ഷ ആവശ്യത്തെ പരിഹസിച്ച് സിപിഐഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്‍
പ്രതിപക്ഷം രാജി ആവശ്യപ്പെടുന്നത് സാധാരണയാണെന്നും വിജയരാഘവന്‍ പറഞ്ഞു. ഇടയ്ക്കിടയ്ക്ക് അവര്‍ ആവശ്യപ്പെടാറുണ്ട്. അത്രേയുള്ളു എന്നുമായിരുന്നു വിജയരാഘവന്റെ പരിഹാസം.
ലോകായുക്ത നിയമപരമായ സ്ഥാപനമാണ്. എന്താണോ നിയമം അനുശാസിക്കുന്നത് ആ നിലയില്‍ നീങ്ങുമെന്നും വിജയരാഘവന്‍ മാധ്യമങ്ങളോട് പറഞ്ഞു. കെടി ജലീലിനെതിരായ ലോകായുക്ത വിധി ചര്‍ച്ച ചെയ്യുന്നതിനായി സിപിഐഎം യോഗം ചേര്‍ന്നതിന് ശേഷമായിരുന്നു വിജയരാഘവന്റെ പ്രതികരണം.