ഐ പിഎൽ രണ്ടാമങ്കത്തിൽ ചെന്നൈ സൂപ്പര്‍ കിങ്സും ഡല്‍ഹി ക്യാപിറ്റല്‍സും ഏറ്റുമുട്ടും. . ഇന്ത്യയുടെ എക്കാലത്തെയും മികച്ച വിക്കറ്റ് കീപ്പറായ മഹേന്ദ്ര സിങ് ധോണിയും റിഷഭ് പന്തും തമ്മിലാണ് ഇന്നത്തെ മത്സരം . ശ്രേയസ് അയ്യരുടെ അസാന്നിധ്യത്തിലാണ് പന്തിനെ ഡല്‍ഹി നായകനായി നിയമിച്ചത്.
കഴിഞ്ഞ തവണ മറ്റ് ടീമുകളെയെല്ലാം ഞെട്ടിച്ച പ്രകടനമാണ് ഡല്‍ഹി പുറത്തെടുത്തത്. ഫൈനല്‍ വരെ എത്താനും അവര്‍ക്കായി. ഇത്തവണ ജയത്തോടെ തുടങ്ങുകയായിരിക്കും യുവനിരയുടെ ലക്ഷ്യം. മറുവശത്ത് ഒരിക്കലും ഓര്‍ക്കാനിഷ്ടമില്ലാത്ത ഐപിഎല്‍ ആയിരുന്നു ധോണിക്കും കൂട്ടര്‍ക്കും. ഏഴാം സ്ഥാനത്തായാണ് മുന്‍ ചാമ്പ്യന്മാര്‍ സീസണവസാനിപ്പിച്ചത്.