ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവതിന് കൊവിഡ് സ്ഥിരീകരിച്ചു. ആര്‍എസ്എസ് ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. കൊവിഡ് 19 രോഗ ലക്ഷണങ്ങള്‍ കാണിച്ചതോടെയാണ് അദ്ദേഹത്തെ പരിശോധിച്ചത്. മോഹന്‍ ഭാഗവതിനെ നാഗ്പൂരിലെ കിങ്‌സ് വേ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാര്‍ച്ച് ഏഴിന് ഇദ്ദേഹം കൊവിഡ് വാക്‌സിന്‍ ആദ്യ ഡോസ് സ്വീകരിച്ചിരുന്നു.