മാനാഞ്ചിറയുടെയും കോഴിക്കോട് ബീച്ചിന്റെയും നഗരവീഥികളുടെയും സരോവരത്തിന്റെയുമെല്ലാം മനോഹാരിതയ്ക്ക് ഇനി തിളക്കം ഡബിളാകും. കെഎസ്ആർടിസിയുടെ ബഡിൾ ഡക്കര്‍ സിറ്റി ബസ് കോഴിക്കോടൻ കാഴ്ചകൾ പകര്‍ത്താൻ നിരത്തിലോടും. മാവൂര്‍ റോഡ് കെഎസ്ആര്‍ടിസി ടെര്‍മിനലിൽ ഇന്ന് രാവിലെ മന്ത്രി പി എ മുഹമ്മദ് റിയാസ് ഫ്ലാഗ് ഓഫ് ചെയ്തു. സ്വിച്ച് മൊബിലിറ്റി കമ്പനിയുടെ ഇലക്ട്രിക്കൽ ബസാണ് സർവീസ് നടത്തുക. രണ്ട് നിലകളിലുമായി 65 സീറ്റാണ്. മുകൾ നിലയിലെ സീറ്റിലിരുന്നുള്ള യാത്രക്കാണ് ഏവരും കാത്തിരിക്കുന്നത്. തിരുവനന്തപുരം നഗരത്തിൽ ഡബിൾ ഡക്കര്‍ ബസ് സർവീസ് നടത്തുന്നുണ്ട്.
കോഴിക്കോട് നഗര കാഴ്ചകൾക്ക് ഇനി ഡബിൾ തിളക്കം; . കെഎസ്ആർടിസിയുടെ ബഡിൾ ഡക്കര്‍ സിറ്റി ബസ് ഉദ്ഘാടനം ചെയ്തു

