കുന്ദമംഗലം : രക്ത ദാനം വനിതകള്‍ക്കും സാധ്യമാണ് എന്ന സന്ദേശം ഉയര്‍ത്തി കുന്ദമംഗലത്തെ പലിശ രഹിത അയല്‍ക്കൂട്ടായ്മയായ സംഗമം വെല്‍ഫെയര്‍ സൊസൈറ്റി അയല്‍ക്കൂട്ട അംഗങ്ങളായ വനിതകള്‍ രക്തധാനം നടത്തി. കോഴിക്കോട് ഇഖ്‌റ ഹോസ്പിറ്റലുമായി സഹകരിച്ചാണ് പരിപാടി നടത്തിയത്.
വുമണ്‍ ജസ്റ്റിസ് മൂവ്‌മെന്റ് മണ്ഡലം കണ്‍വീനര്‍ എം എ സുമയ്യ ഉദ്ഘാടനം ചെയ്തു. സംഗമം കുന്ദമംഗലം പ്രസിഡണ്ട് ഇ പി ഉമര്‍ അധ്യക്ഷത വഹിച്ചു. ഇഖ്‌റ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ജനറല്‍ മാനേജര്‍ മുഹമ്മദ് ജസീല്‍ എന്‍ മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു. എന്‍ അലി, എം പി സമീര്‍ തസ്ലീം, ഫിദ ജാബിര്‍, എം പി ഫാസില്‍, ഷൈനിബ ബഷീര്‍, സക്കീന പി പി, റൈഹാനത്ത് എന്‍ പി, ഹൈറുന്നിസ, ഷമീന, ജസീല എന്നിവര്‍ നേതൃത്വം നല്‍കി. സംഗമം സെക്രട്ടറി ഷബ്ന സ്വാഗതവും ട്രഷറര്‍ കെ കെ അബ്ദുല്‍ ഹമീദ് നന്ദിയും പറഞ്ഞു.