ഡല്‍ഹിയില്‍ കുഴല്‍ക്കിണറില്‍ വീണയാള്‍ മരിച്ചതായി സ്ഥിരീകരണം. മൃതദേഹം പുറത്തെടുത്തു. മോഷണത്തിനുശേഷമോ മോഷണത്തിനായി വരുമ്പോഴോ കുഴല്ക്കിണറല് വീണതായിരിക്കാം എന്നാണ് സൂചന. മരിച്ച ആള്‍ക്ക് മുല്‍പ്പതു വയസ്സിനടുത്ത് പ്രായം തോന്നിക്കും. 48 മണിക്കൂറിനകം തുറന്നുകിടക്കുന്ന പൊതു സ്വകാര്യ കുഴല്‍ക്കിണറുകള്‍ക്ക് മൂടിയിടുമെന്നും ദില്ലി മുഖ്യമന്ത്രി കെജരിവാള്‍ പറഞ്ഞു.
ദില്ലിയില്‍ 40 അടി താഴ്ചയുളള കുഴല്‍ക്കിണറിലാണ് വീണത്. പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. കെശോപുര്‍ മന്ദിയിലെ ദില്ലി ജല്‍ ബോര്‍ഡ് പ്ലാന്റിന്റെ കുഴല്‍ക്കിണറിലാണ് വീണത്.