ന്യൂഡല്‍ഹി: ലോക്സഭ തെരഞ്ഞെടുപ്പില്‍ പശ്ചിമബംഗാളില്‍ 42 സ്ഥാനാര്‍ത്ഥികളെയും പ്രഖ്യാപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം യൂസഫ് പഠാനും തൃണമൂല്‍ സ്ഥാനാര്‍ത്ഥിയായി ലോക്സഭ തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കുന്നുണ്ട്. അധിര്‍ രഞ്ജന്‍ ചൗധരിക്കെതിരെ ബെഹ്റാംപൂരില്‍ നിന്നാവും യൂസഫ് പഠാന് മത്സരിക്കുക. മഹുവ മൊയ്ത്ര കൃഷ്ണനഗറിലും അഭിഷേക് ബാനര്‍ജി ഡയമണ്ട് ഹാര്‍ബറില്‍ സ്ഥാനാര്‍ത്ഥിയാകും.
മുന്‍ ക്രിക്കറ്റ് താരം കീര്‍ത്തി ആസാദ് ദുര്‍ഗാപൂരിലും സിനിമ താരം ശത്രുഘ്നന്‍ സിന്‍ഹ അസന്‍സോളിലും മത്സരിക്കും. ഡാര്‍ജിലിങ്ങില്‍ ഗോപാല്‍ ലാമയും മുന്‍ഷിദാബാദില്‍ അഞ്ചു താഹിര്‍ഖാനുമാണ് സ്ഥാനാര്‍ത്ഥികള്‍.