ആന്റണി രാജു പ്രതിയായ തൊണ്ടി മുതൽ മോഷണ കേസിൽ മന്ത്രിക്കെതിരായ എഫ് ഐ ആർ റദ്ദാക്കി ഹൈക്കോടതി.ആന്റണി രാജു നൽകിയ ഹർജിയിൽ ജസ്റ്റിസ് സിയാദ് റഹ്മാന്റെ ബെഞ്ചാണ് എഫ്‌ഐആര്‍ റദ്ദാക്കിയത്.
1994 ൽ അടി വസ്ത്രത്തിൽ മയക്ക് മരുന്ന് കടത്തിയ കേസിലെ പ്രതിയെ രക്ഷിക്കാൻ തോണ്ടി മുതലായ അടി വസ്ത്രം മാറ്റി മറ്റൊന്ന് കോടതിയിൽ സമർപ്പിച്ചതായിരുന്നു കേസ്.
ലഹരിമരുന്ന് കേസിന്റെ തൊണ്ടിമുതല്‍ ഒരു അഭിഭാഷകന്‍ നശിപ്പിച്ചു എന്നുകാട്ടി കേസെടുക്കാനോ അന്വേഷിക്കാനോ പൊലീസിന് സാധിക്കില്ല, പൊലീസിന്റെ അധികാര പരിധിയില്‍പ്പെടാത്ത ഒരന്വേഷണത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചാല്‍ വിചാരണ നടത്താന്‍ മജിസ്‌ട്രേറ്റ് കോടതിക്ക് ചുമതലയുമില്ല എന്നാണ് കേസില്‍ ആന്റണി രാജുവിന്റെ വാദം.
ദൈവത്തിന് നന്ദി പറയുന്നുവെന്ന് ആന്‍റണി രാജു പ്രതികരിച്ചു, 90 ൽ ഉണ്ടായ സംഭവമാണിത്. യുഡിഎഫ് കാലത്ത് രണ്ട് തവണ അന്വേഷിച്ച് തെളിവില്ലെന്ന് കണ്ട് തള്ളിയതാണ്. 2006 ൽ സ്ഥാനാർത്ഥിത്വം പോലും നഷ്ടമായി.കേസും അന്വേഷണവും കോടതി റദ്ദാക്കി .അതിൽ സന്തോഷമുണ്ട് വേട്ടയാടിയവരോട് ദൈവം പൊറുക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു

