നടൻ പ്രഭാസിന്റെ ആരോഗ്യ നില മോശമായതോടെ ചികിത്സയ്ക്കായി വിദേശത്തേക്ക് പോയിരിക്കുകയാണെന്ന് റിപ്പോർട്ട്. താരത്തിന് ഹൈ ടെംപറേച്ചര്‍ ആവുകയും സുഖം പ്രാപിക്കാത്തത് മൂലം ചികിത്സയ്ക്കായി വിദേശത്തേക്ക് പോയതായുമാണ് റിപ്പോര്‍ട്ടുകള്‍.
പ്രഭാസിന്റെ ആരോഗ്യനില സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഒന്നും വന്നിട്ടില്ല. താരം ചികിത്സ്ക്കായി വിദേശത്തേക്ക് പോയതിനാല്‍ താരത്തിന്റെ പ്രൊജക്ട് കെയും സലാറും വൈകുമെന്നാണ് സൂചന. താരത്തിന്റെ ആരോഗ്യത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുകയാണ് ആരാധകര്‍. അതേസമയം അദ്ദേഹത്തെ പരിശോധിച്ച ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദ്ദേശിച്ചുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.