Kerala News

റിസോർട്ട് വിവാദം സംസ്ഥാന കമ്മിറ്റിയിൽ ഉന്നയിച്ചത് പി ജയരാജൻ ; ഇ പി ജയരാജൻ

വൈദേകം റിസോർട്ട് വിവാദം സംസ്ഥാന കമ്മിറ്റിയിൽ ഉന്നയിച്ചത് പി ജയരാജനാണെന്ന് തുറന്ന് പറഞ്ഞ് ഇ പി ജയരാജൻ. എന്നാൽ അഴിമതി ആരോപണമല്ല ഉന്നയിച്ചതെന്നും സ്വകാര്യ സ്ഥാപനങ്ങളെ സഹകരണ സ്ഥാപനം പോലെ സഹായിക്കുന്നത് ശരിയാണോ എന്ന ചോദ്യമാണ് ഉയർന്നതെന്നും ഇ പി പറഞ്ഞു.റിസോർട്ട് മുൻ എം ഡി രമേഷ് കുമാർ പി ജയരാജനുമായി കൂടിക്കാഴ്ച നടത്തിയെന്നും മലയാളം വാരികയ്ക്ക് നൽകിയ അഭിമുഖത്തിൽ ഇ പി ജയരാജൻ വ്യക്തമാക്കി.

മാധ്യമ സൃഷ്‌ടി എന്ന നിലയിലാണ് ഇത് വരെ ഈ വിവാദത്തെ സിപിഎമ്മും നേതാക്കളും നിഷേധിച്ചിരുന്നത്. എന്നാൽ ഇപ്പോൾ ഇ പി ജയരാജൻ ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുകയാണ്. രമേഷിന് റിസോ‍ർട്ടിൽ പിടിമുറുക്കാൻ കഴിയാത്ത സാഹചര്യത്തിൽ തന്റേ പേര് വലിച്ചിഴച്ചതാണെന്ന ആരോപണം ഇപി ഉന്നയിക്കുന്നുണ്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!