പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടിയുടെ തേരോട്ടം. ഉത്തർപ്രദേശിൽ കേവല ഭൂരിപക്ഷമായ 201 എന്ന മാജിക് നമ്പർ കടന്ന് ബിജെപി 300 ലേക്ക് കടക്കുകയാണ്. എസ്പിയുടെ ലീഡ് 91 ലേക്ക് ഇടിഞ്ഞു. സംസ്ഥാനത്ത് കോൺഗ്രസും ബിഎസ്പിയും തകർന്നടിയുന്ന കാഴ്ചയാണ് കണ്ടത്. കോൺഗ്രസിനും ബിഎസ്പിക്കും നാല് സീറ്റുകളിൽ മാത്രമേ മുന്നേറ്റമുള്ളു. കടുത്ത മത്സരം നടന്ന പഞ്ചാബിൽ 117 സീറ്റുകളിലേക്കായിരുന്നു തിരഞ്ഞെടുപ്പ്. എക്സിറ്റ് പോൾ ഫലങ്ങൾ ശരിവച്ച് എഎപിയുടെ മുന്നേറ്റമാണു സംസ്ഥാനത്ത്. എഎപി 80ലേറെ സീറ്റികളിൽ ലീഡ് ചെയ്യുമ്പോൾ, ഭരണകക്ഷിയായ കോൺഗ്രസ് 19 സീറ്റിലേക്ക് ഒതുങ്ങി. ശിരോമണി അകാലിദൾ 8 സീറ്റിലും ബിജെപി സഖ്യം 3 സീറ്റിലുമാണ് മുന്നിലുള്ളത്. പഞ്ചാബിൽ കേവല ഭൂരിപക്ഷത്തിന് 59 സീറ്റുകളാണ് വേണ്ടത്.