Kerala

പട്ടികജാതി-പട്ടികവര്‍ഗ വികസന കോര്‍പറേഷന്‍ ഉള്ളിയേരി സബ് ഓഫീസ് മന്ത്രി ഉദ്ഘാടനം ചെയ്തു

അടിസ്ഥാന ജനവിഭാഗങ്ങളുടെ ഉന്നമനത്തിലൂടെയാണ് വികസന മുന്നേറ്റം സാധ്യമാകുന്നതെന്ന് പട്ടികജാതി-പട്ടികവര്‍ഗ-പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ ആര്‍ കേളു. ഉള്ളിയേരിയില്‍ ആരംഭിച്ച പട്ടികജാതി-പട്ടികവര്‍ഗ വികസന കോര്‍പറേഷന്‍ ഉപജില്ലാ കാര്യാലയത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. അടിസ്ഥാന വിഭാഗങ്ങള്‍ ഉള്‍പ്പെടെയുള്ളവരുടെ സാമ്പത്തിക ഭദ്രത ഉറപ്പുവരുത്താനാണ് സര്‍ക്കാര്‍ ഇടപെടല്‍ നടത്തുന്നത്. എസ്.സി, എസ്.ടി വിഭാഗം വിദ്യാര്‍ഥികളുടെ ഉന്നമനത്തിനായുള്ള പദ്ധതികള്‍ക്ക് സര്‍ക്കാര്‍ പ്രഥമ പരിഗണന നല്‍കുന്നുവെന്നും 1,160 വിദ്യാര്‍ഥികള്‍ക്ക് 25 ലക്ഷം രൂപ വീതം സ്‌കോളര്‍ഷിപ്പ് നല്‍കി വിദേശ രാജ്യങ്ങളില്‍ പഠനത്തിനയച്ചുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

പട്ടികജാതി-പട്ടികവര്‍ഗ വികസന കോര്‍പറേഷന്റെ സേവനം കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായാണ് പുതിയ ഓഫീസ് തുറന്നത്. ചടങ്ങില്‍ കെ എം സച്ചിന്‍ദേവ് എംഎല്‍എ അധ്യക്ഷനായി. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇസ്മായില്‍ കുറുമ്പൊയില്‍, ഉള്ളിയേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി നാസര്‍, കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജാത ടീച്ചര്‍, ജില്ലാ പഞ്ചായത്ത് അംഗം എ കെ മണി, ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സി അജിത, കെ കെ ബാബു, ഉള്ളിയേരി ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ഷാജു ചെറുകാവില്‍, ബിന്ദു താനിക്കല്‍, പട്ടികജാതി-പട്ടിക വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ കെ കെ ഷാജു, പട്ടികജാതി വികസന വകുപ്പ് ഉത്തരമേഖല ഡെപ്യൂട്ടി ഡയറക്ടര്‍ കെ കെ ഷാജു, കെ.എസ്.ഡി.സി മാനേജിങ് ഡയറക്ടര്‍ വി പി സുബ്രഹ്‌മണ്യന്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!