സന്തോഷ് ട്രോഫി റണ്ണേഴ്സ് ആയ കേരള ടീം തിങ്കളാഴ്ച്ച രാത്രി 11 മണിക്ക് എയർപോർട്ടിൽ കേരള ഫുട്ബോൾ അസോസിയേഷന്റെയും, എറണാകുളം ജില്ലാ ഫുട്ബോൾ അസോസിയേഷന്റെ നേതൃത്വത്തിൽ സ്വീകരിച്ചു.
KFA സെക്രട്ടറി ഷാജി സി കുര്യൻ, മുൻ AIFF സെക്രട്ടറി പി അനിൽകുമാർ, എറണാകുളം ജില്ല ഫുട്ബോൾ അസോസിയേഷൻ സെക്രട്ടറി വിജു ചുളയ്ക്കൽ, കേരള ടീമിന്റെ സ്പോൺസറായ ക്യൂട്ടി ബ്യൂട്ടി സോപ്പിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ ഇസ്മായിൽ ഖാലിദ്, ഡി എഫ് എ ഭാരവാഹികളായ നൗഷാദ്, ജോസ് ലോറൻസ്, ജോൺ കളരിക്കൽ എന്നിവർ ചേർന്ന് സ്വീകരിച്ചു.

