തിരുവനന്തപുരം: കിഫ്ബിയില്‍ പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടീസിന് അവതരണാനുമതി നിഷേധിച്ചു. ഇതിനെ തുടര്‍ന്ന് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു. കിഫ്ബി പദ്ധതികള്‍ താളം തെറ്റിയെന്ന് ആരോപിച്ചാണ് പ്രതിപക്ഷം നിയമസഭയില്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. റോജി എം ജോണ്‍ എംഎല്‍എയാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. കൊള്ള പലിശക്ക് കടമെടുത്ത് കൊള്ള പലിശ തിരിച്ചടയ്ക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് റോജി എം ജോണ്‍ ആരോപിച്ചു. കിഫ്ബി പരാജയപ്പെട്ട മാതൃകയാണെന്നും റോജി എം ജോണ്‍ ചൂണ്ടിക്കാണിച്ചു. പ്രതിപക്ഷത്തിന്റെ ആശങ്കകള്‍ ഒന്നൊന്നായി ശരിയാകുന്നുവെന്നും കിഫ്ബി ബാധ്യത ജനങ്ങളുടെ മേല്‍ കെട്ടിവയ്ക്കാന്‍ ശ്രമിക്കുകയാണെന്നും റോജി എം ജോണ്‍ നിയമസഭയില്‍ പറഞ്ഞു. കിഫ്ബി പദ്ധതികള്‍ ഒച്ചിഴയുന്ന വേഗത്തിലാണ് മുന്നോട്ട് പോകുന്നതെന്നും റോജി എം ജോണ്‍ കുറ്റപ്പെടുത്തി.
കിഫ്ബിയില്‍ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയം; അവതരണാനുമതി നിഷേധിച്ചു
