വഴുതക്കാട് ആകാശവാണി ഓഫീസിനു സമീപം വന്‍ തീപിടിത്തം.ഡിപിഐ ജംഗ്ഷനിലെ അക്വേറിയം വില്‍ക്കുന്ന കടയ്ക്കാണ് തീ പിടിച്ചത്. രണ്ട് നിലയുള്ള കെട്ടിടത്തിനാണ് തീ പിടിച്ചത്. കെട്ടിടത്തില്‍ നിന്ന് മൂന്ന് വീടുകളിലേക്കും തീ പടര്‍ന്നു. അഗ്നിശമന സേന തീ അണയ്ക്കാന്‍ ശ്രമം തുടരുകയാണ്. ജനവാസകേന്ദ്രത്തില്‍ ഉണ്ടായ വന്‍തീപിടിത്തം കടുത്ത ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. ചെങ്കല്‍ച്ചൂള ഫയര്‍ സ്‌റ്റേഷനില്‍നിന്നുള്ള മൂന്ന് യൂണിറ്റ് സ്ഥലത്തെത്തി. മറ്റ് ഫയര്‍ സ്‌റ്റേഷനുകളില്‍നിന്ന് കൂടുതല്‍ യൂണിറ്റുകള്‍ എത്തിക്കും.
തിരുവനന്തപുരത്ത് വന്‍ തീപിടിത്തം; കെട്ടിടത്തില്‍ നിന്ന് മൂന്ന് വീടുകളിലേക്കും തീ പടര്‍ന്നു

