ഗവർണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ വിമാന യാത്രക്ക് 30 ലക്ഷം രൂപ അധികം അനുവദിച്ച് സംസ്ഥാന സർക്കാർ. ട്രഷറി നിയന്ത്രണത്തില്‍ ഇളവ് വരുത്തിയാണ് ഗവര്‍ണറുടെ വിമാനയാത്രയ്ക്ക് തുക അനുവദിച്ചത്. ഗവര്‍ണറുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ആവശ്യപ്പെട്ടതനുസരിച്ചാണ് ഉത്തരവിറക്കിയത്.നടപ്പ് സാമ്പത്തിക വർഷം വിമാനയാത്രക്കായി സർക്കാർ അനുവദിച്ചിരുന്ന പണം ചെലവാക്കി കഴിഞ്ഞതിനെ തുടർന്നാണ് കൂടുതൽ തുക അനുവദിക്കേണ്ടിവന്നത്.ഒഡെപെക് എന്ന സര്‍ക്കാര്‍ ഏജന്‍സി വഴിയാണ് ഗവര്‍ണര്‍ യാത്രകള്‍ക്കായുള്ള ടിക്കറ്റ് ബുക്ക് ചെയ്യുന്നത്. ഈ ഇനത്തില്‍ വന്ന 30 ലക്ഷം രൂപ നല്‍കണമെന്നായിരുന്ന രാജ്ഭവന്റെ ആവശ്യം. ഇത് പരിഗണിച്ച് ഈ മാസം ഏഴാം തീയതിയാണ് തുക അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.ഡിസംബർ 30 നാണ് അധിക തുക അനുവദിക്കണമെന്നാവശ്യപ്പെട്ട് ഗവർണറുടെ സെക്രട്ടറി പൊതുഭരണ വകുപ്പിന് കത്ത് നൽകിയത്. സർക്കാർ- ഗവർണർ പോര് നിലനിൽക്കുമ്പോഴായിരുന്നു ആവശ്യം