കുറ്റിപ്പുറം: കാപ്പ നിയമപ്രകാരം ഒരു വർഷത്തേക്ക് ജില്ലയിൽ പ്രവേശനവിലക്ക് ഉണ്ടായിരുന്ന പ്രതി വിലക്ക് മറികടന്ന് ജില്ലയിൽ പ്രവേശിച്ചതിന് അറസ്റ്റിൽ ആയി. വിവിധ കേസുകളിൽ പ്രതിയായ കുറ്റിപ്പുറം പേരശന്നൂർ സ്വദേശി കട്ടച്ചിറ വീട്ടിൽ മുഹമ്മദ് മകൻ അഷ്‌റഫ് അലി (38) ആണ് അറസ്റ്റിൽ ആയത്.
പ്രവേശന വിലക്ക് ലംഘിച്ച് അഷ്‌റഫ് അലി ജില്ലയിൽ പ്രവേശിച്ചിട്ടുണ്ട് എന്ന് മലപ്പുറം ജില്ലാ പോലീസ് മേധാവി ശ്രീ സുജിത് ദാസ് IPS ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കുറ്റിപ്പുറം പോലീസ് സബ് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ കുറ്റിപ്പുറം പോലീസും ,TIRUR DANSAF എന്നിവർ ചേർന്ന് ടിയാന്റെ പേരാശനൂരിലെ വീട്ടിൽ നിന്നും പിടികൂടി .2007 ലെ കേരള സാമൂഹിക വിരുദ്ധ പ്രവർത്തനം തടയൽ (കാപ്പ )പ്രകാരം അഷ്‌റഫ് അലിയെ ഒരു വർഷത്തേക്ക് ജില്ലയിൽ പ്രവേശിക്കുന്നത് വിലക്കിയിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ മുൻകൂർ അനുമതി ഇല്ലാതെ ജില്ലയിൽ പ്രവേശിച്ചാൽ അറസ്റ്റ് ചെയ്യുമെന്നായിരുന്നു ഉത്തരവ്.