Kerala

സംസ്ഥാനത്തിന്റെ ധനസ്ഥിതി മെച്ചമല്ല, അപകടകരമായ സാഹചര്യമുണ്ട്, നികുതി കുടിശിക പിരിക്കാൻ നിയമഭേദഗതി വേണം; ധനമന്ത്രി

തിരുവനന്തപുരം: ബജറ്റിലെ നികുതി വർദ്ധനയെ ന്യായീകരിച്ചും, സിഎജി റിപ്പോര‍ട്ടിലെ കണ്ടെത്തലുകളിൽ പ്രതികരിച്ചും ധനമന്ത്രി കെ എൻ ബാലഗോപാൽ രംഗത്ത്. സംസ്ഥാനത്തിൻറെ ധനസ്ഥിതി അത്ര മെച്ചമല്ല, അപകടകരമായ സാഹചര്യം ഉണ്ട്. വ്യക്തിപരമായ താൽപര്യം കൊണ്ടല്ല സെസ്സ് ഏർപ്പെടുത്തിയത്, സംസ്ഥാന താൽപര്യമാണ് പരിഗണിച്ചത്. ഇത്രയധികം ആക്രമണം വേണോ എന്ന് പ്രതിപക്ഷവും മാധ്യമങ്ങളും ആലോചിക്കണം. കേരളത്തിൻറെ തനത് വരുമാനം കൂടി. 26000 കോടിയായത് അഭിമാനകരമാണ്.

വന്യു കുടിശിക പിരിച്ചെടുക്കുന്നതിലെ വീഴ്ചയിൽ സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി സിഎജി റിപ്പോർട്ട് ഇന്നലെ നിയമസഭയിൽ വച്ചിരുന്നു. അഞ്ച് വർഷത്തിലേറെയായി 7100 കോടിരൂപ 12 വകുപ്പുകൾ പിരിച്ചെടുക്കാനുണ്ടെന്നാണ് സിഎജി റിപ്പോർട്ടിലെ കുറ്റപ്പെടുത്തൽ. നികുതി ഘടനയും നിരക്കും നിശ്ചയിച്ചതിലടക്കം വീഴ്ചകളുണ്ടെന്നും ചൂണ്ടിക്കാടുന്ന സിഎജി റിപ്പോർട്ട് സർക്കാറിന് തിരിച്ചടിയുണ്ടാക്കുന്നതാണ്. നികുതി കുടിശിക പിരിക്കാൻ നടപടി സ്വീകരിക്കുമെന്ന് ധനമന്ത്രി വ്യക്തമാക്കി. നിയമപരമായ നടപടി എടുക്കുന്നുണ്ട്. കുടിശിക പിരിക്കാൻ നിയമഭേദഗതി വേണമെന്നും അദ്ദേഹം പറഞ്ഞു

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!