കുന്നമംഗലം ഗ്രാമപഞ്ചായത്തിൽ പ്രവൃത്തി പൂർത്തീകരിച്ച പൂതംകുഴി കുഴിമ്പാട്ടിൽ ചോലക്കൽ മീത്തൽ റോഡ് പി.ടി.എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു.
തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച 25 ലക്ഷം രൂപ ചെലവിലാണ് ഈ റോഡിൻ്റെ നവീകരണം നടത്തിയത്.
ജനവാസ മേഖലയായ കാശ്മീരിക്കുന്ന്, എരുമോറക്കുന്ന്, ചോലക്കൽമീത്തൽ ഭാഗങ്ങളിൽനിന്ന് കാരന്തൂർ മെഡിക്കൽ കോളേജ് റോഡിലേക്കുള്ള എളുപ്പ വഴിയാണിത്.
കുന്നമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലിജി പുൽക്കുന്നുമ്മൽ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ഷാജി ചോലക്കൽ മീത്തൽ, എൻ വേണുഗോപാലൻ നായർ, മുൻ മെമ്പർ സനില വേണുഗോപാലൻ, എം.കെ മോഹൻദാസ്, എ സദാനന്ദൻ, കെ.കെ അനീഷ് സംസാരിച്ചു