Kerala News

ബ്രേക്കിന് പകരം അബദ്ധത്തിൽ ആക്‌സിലറേറ്ററിൽ കാൽവെച്ചു;കാര്‍ ഓടിച്ചത് ഗൂഗിള്‍ മാപ്പ് നോക്കിയെന്ന് റിപ്പോർട്ടുകൾ

അടൂരില്‍ കാര്‍ കനാലിലേക്ക് മറിയാന്‍ കാരണം ഗൂഗിള്‍ മാപ്പ് നോക്കി ഡ്രൈവര്‍ വാഹനം ഓടിച്ചതാണെന്ന് അഗ്‌നിരക്ഷാ സേന. അടൂർ ബൈപ്പാസ് റോഡിൽ നിന്നും ഹരിപ്പാടേക്കുള‌ള വഴി ഗൂഗിൾ മാപ്പിലൂടെ നോക്കിയാണ് ഡ്രൈവർ വന്നത്. ഇടത്തേക്ക് എന്ന് ഗൂഗിൾ മാപ്പിൽ കണ്ടെങ്കിലും ബ്രേക്കിന് പകരം അബദ്ധത്തിൽ ആക്‌സിലറേറ്ററിൽ കാൽവച്ചതോടെ വണ്ടി അതിവേഗം നേരെ കനാലിൽ പോയി വീണാണ് അപകടം ഉണ്ടായത്. കൊട്ടാരക്കര രജിസ്‌ട്രേഷനിലുള‌ള കാറിൽ ഏഴുപേരാണ് ഉണ്ടായിരുന്നത്.ഇതിൽ മൂന്നു പേ‌ർ മരിച്ചു.അപകടം നടന്നയുടൻ നാട്ടുകാരും തൊട്ടടുത്തുതന്നെയുള‌ള അഗ്നിരക്ഷാ സേനയും പൊലീസും സ്ഥലത്തെത്തി.അപകട സ്ഥലത്തുനിന്നും ഇവരെ അടൂർ ജനറലാശുപത്രിയിൽ ഉടൻ എത്തിച്ചു. ആയൂർ ഇളമാട് അമ്പലമുക്ക് സ്വദേശികളായ ശകുന്തള(55) കാഞ്ഞിരത്തുംമൂട്ടിൽ ഇന്ദിര(57), ശ്രീജ(45) എന്നിവരാണ് മരിച്ചത്.
വിവാഹത്തിന് മുൻപ് വധുവിന് പുടവ കൊടുക്കൽ ചടങ്ങിന് പോയ സംഘമാണ് അപകടത്തിൽ പെട്ടത്. കാറിലുണ്ടായിരുന്ന മറ്റുള‌ളവരുടെ പരിക്കുകൾ ഗുരുതരമല്ല. കാർ ഓടിച്ചിരുന്ന അമ്പലമുക്ക് ഹാപ്പിവില്ലയിൽ ശരത്ത്(36), മരണമടഞ്ഞ ഇന്ദിരയുടെ മകൾ ബിന്ദു(38), ബിന്ദുവിന്റെ മകൻ അലൻ(14), ഇളമാട് എ.കെ ഭവനിൽ അശ്വതി കൃഷ്‌ണൻ(27) എന്നിവർക്കാണ് പരിക്കേറ്റത്.

ഇന്ന് വിവാഹം നിശ്ചയിച്ചിരുന്ന അമൽ ഷാജിയുടെ വധുവിന് നൽകാനുള‌ള പുടവയുമായി പോകുകയായിരുന്ന ഇവർ ബുധനാഴ്‌ച ഉച്ചയ്‌ക്ക് ഒന്നേകാലോടെയാണ് അപകടത്തിൽ പെട്ടത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!