പാലാ ഇല്ലെന്ന് പച്ചയ്ക്ക് പറഞ്ഞ ശേഷം എന്ത് ചര്‍ച്ച നടത്താനാണെന്ന് മാണി സി.കാപ്പന്‍. സി.പി.എം മുന്നണി മര്യാദ കാണിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു . മുന്നണി മാറ്റം സംബന്ധിച്ച തീരുമാനം വെള്ളിയാഴ്ച ദേശീയ നേതൃത്വം പ്രഖ്യാപിക്കും. ജയിച്ച സീറ്റ് തോറ്റ പാര്‍ട്ടിക്ക് കൊടുക്കാന്‍ പറയുന്നത് അംഗീകരിക്കാന്‍ സാധിക്കില്ലെന്നും മാണി സി.കാപ്പന്‍ പറഞ്ഞു.
പ്രഫുല്‍ പട്ടേല്‍ വളരെ വ്യക്തമായി പറഞ്ഞതാണല്ലോ. പാലാ ഉള്‍പ്പെടെ ഞങ്ങള്‍ മത്സരിച്ച നാല് സീറ്റുകളും തരാം എന്ന ഉറപ്പിലാണ് ഇടത് മുന്നണിയില്‍ തുടരുമെന്ന് തീരുമാനിച്ചത്. പാലാ തരാന്‍ പറ്റില്ല, പകരം വേണമെങ്കില്‍ കുട്ടനാട് തരാമെന്ന് പറഞ്ഞ സാഹചര്യത്തില്‍ ദേശീയ നേതൃത്വം തീരുമാനമെടുക്കും. അത് അവര്‍ വെള്ളിയാഴ്ച പറയും. ദേശീയ നേതൃത്വമെടുക്കുന്ന തീരുമാനം എനിക്ക് അനുകൂലമായിരിക്കുമെന്ന് ഉത്തമബോധ്യമുണ്ട്. പാലായുടെ വിഷയം അല്ലിത്. വിശ്വാസ്യതയുടെ വിഷയമാണ്.
‘ഇടതുമുന്നണിക്ക് ഉണര്‍വ് കിട്ടിയത് പാലാ ജയത്തോടെയാണ്. ദേശീയ നേതൃത്വം എടുക്കുന്ന തീരുമാനം എനിക്ക് അനുകൂലമായിരിക്കുമെന്ന് ഉറപ്പുണ്ട്’, മാണി സി.കാപ്പന്‍ പറഞ്ഞു.