പൊതുമേഖലാ സ്ഥാപനമായ ബെവ്കോയില്‍ 519 പേര്‍ക്ക് ഉടന്‍ നിയമനം നല്കാന് മന്ത്രിസഭ തീരുമാനം. പി.എസ്.സി റാങ്ക് ലിസ്റ്റ് വഴി 258 പേര്‍ക്ക് നിയമനം നല്‍കും. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന 261 പേര്‍ക്ക് നിയമനം ലഭ്യമാക്കും.
അതേസമയം, നിയമന വിവാദങ്ങള്‍ക്കിടെ ഒഴിവുകള്‍ ഒരാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ വകുപ്പുകള്‍ക്ക് മന്ത്രിസഭാ യോഗം നിര്‍ദ്ദേശം നല്കി. പ്രമോഷനുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ പരിഹരിക്കാനാണ് നിര്‍ദ്ദേശം. ഏകാധ്യാപക വിദ്യാലയങ്ങളിലെ 344 അധ്യാപകരെ സ്ഥിരപ്പെടുത്താനും തീരുമാനമായി. 10 വര്‍ഷത്തിലേറെയായി കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവരെയാണ് സ്ഥിരപ്പെടുത്തുക.