പാലാ മണ്ഡലത്തിൽ സിറ്റിംഗ് എംഎൽഎ മാണി സി കാപ്പനെ സ്ഥാനാര്‍ത്ഥിയാക്കാനാകില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. കാപ്പനെ വേണമെങ്കിൽ കുട്ടനാട് മണ്ഡലത്തിൽ മത്സരിപ്പിച്ചോളു എന്നാണ് പിണറായി വിജയൻ എൻസിപി നേതൃത്വത്തെ അറിയിച്ചത്. പ്രഫുൽപട്ടേലിനെ ഫോണിൽ വിളിച്ചാണ് പിണറായി വിജയൻ ഇക്കാര്യം വ്യക്തമാക്കിയത്. പാലായ്ക്ക് പകരം കുട്ടനാട്ടില്‍ വേണമെങ്കില്‍ മാണി സി കാപ്പന് മത്സരിക്കാമെന്ന നിര്‍ദേശവും മുഖ്യമന്ത്രി മുന്നോട്ടുവച്ചു. ഇതോടെ എന്‍സിപിയുടെ സിറ്റിങ് സീറ്റ് കേരള കോണ്‍ഗ്രസ് ജോസ് പക്ഷത്തിന് നല്‍കുമെന്ന ഉറപ്പായി. കുട്ടനാട് സീറ്റിലേക്ക് മാറി കാപ്പന്‍ ഒത്തുതീര്‍പ്പിന് വഴങ്ങുമോ അതോ യുഡിഎഫില്‍ ചേക്കേറുമോ എന്നാണ് ഇനി അറിയേണ്ടത്. പാലാ സ്ഥാനാര്‍ത്ഥിത്വത്തിൽ ഇടതുമുന്നണി നിലപാട് വ്യക്തമാക്കിയതോടെ എൻസിപി മുന്നണി മാറ്റചർച്ചകൾ സജീവമാക്കിയെന്നാണ് സൂചന. ടി.പി പീതാംബരനെ അടിയന്തരമായി ദില്ലിക്ക് വിളിപ്പിച്ചു. ഉച്ചയോടെ ദില്ലിയിലെത്തുന്ന സംസ്ഥാന എൻസിപി നേതാക്കൾ ശരദ് പവാറിനെ കാണും. മാണി സി കാപ്പനും, ടിപി പീതാംബരനും ഒരുമിച്ചാണ് എൻസിപി ദേശീയ നേതൃത്വവുമായി കൂടിക്കാഴ്ച നടക്കുക
പാലാ നൽകില്ലെന്ന് പിണറായി; എൻസിപി മുന്നണി മാറ്റചർച്ചകൾ സജീവം
