കോഴിക്കോട്: പൗരത്വ നിഷേധവുമായി മോദി ഭരണകൂടം മുന്നോട്ടുപോകുമ്പോള്‍ ഒറ്റക്കെട്ടായി നിന്ന് പ്രതിരോധം ശക്തിപ്പെടുത്തുന്നതിന് പകരം സ്വാര്‍ഥ താല്‍പര്യങ്ങള്‍ക്കു വേണ്ടി ചെറുത്തുനില്‍പ് ദുര്‍ബലപ്പെടുത്തുന്നത് ഒട്ടും ആശാസ്യമല്ലെന്ന് കോഴിക്കോട് എം എസ് എസ് ഓഡിറ്റോറിയത്തില്‍ നടന്ന കോഴിക്കോട് സൗത്ത് ജില്ലാ കെ എന്‍ എം (മര്‍കസുദ്ദഅ്വ) കൗണ്‍സില്‍ സമ്മേളനം അഭിപ്രായപ്പെട്ടു. സംഘ് പരിവാര്‍ ശക്തികള്‍ക്ക് ആത്മ വിശ്വാസം നല്‍കാനേ പരസ്പരമുള്ള പഴിചാരലുകള്‍ ഉപകരിക്കുകയുള്ളൂ. മറ്റു താല്പര്യങ്ങള്‍ക്കപ്പുറത്ത്, നിലനില്പിനായുള്ള യോജിച്ച പോരാട്ടം ശക്തിപ്പെടുത്തുകയാണ് പുതിയ സാഹചര്യത്തില്‍ വേണ്ടത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ തുടരുന്ന ചെറുത്തു നില്‍പും പ്രക്ഷോഭങ്ങളും ഫാസിസ്റ്റ് ഭരണകൂടത്തിന് കടുത്ത വെല്ലുവിളി സൃഷ്ടിക്കുന്നത് കാണാതെ പോകരുത്.
കൗണ്‍സില്‍ സമ്മേളനം ഐ എസ് എം സംസ്ഥാന പ്രസിഡന്റ് ഡോ. ഫുക്കാര്‍ അലി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി ടി അബ്ദുല്‍മജീദ് സുല്ലമി അധ്യക്ഷത വഹിച്ചു. അടുത്ത ആറ് മാസത്തേക്കുള്ള കര്‍മപദ്ധതിയും ബജറ്റും കൗണ്‍സില്‍ ചര്‍ച്ച ചെയ്ത് അംഗീകരിച്ചു. കെ എന്‍ എം സംസ്ഥാന സെക്രട്ടറി ഇസ്മായീല്‍ കരിയാട്, വൈസ് പ്രസിഡന്റ് അഡ്വ. പി മുഹമ്മദ് ഹനീഫ്, അഡ്വ എം മൊയ്തീന്‍കുട്ടി, ജില്ലാ സെക്രട്ടറി എം അബ്ദുറഷീദ്, ഹംസ മൗലവി പട്ടേല്‍താഴം, അബ്ദുസ്സലാം പുത്തൂര്‍, ഐ എസ് എം ജില്ലാ പ്രസിഡന്റ് ഉസ്മാന്‍ സിറ്റി, എം ജി എം ജില്ലാ സെക്രട്ടറി സഫൂറ തിരുവണ്ണൂര്‍, എം എസ് എം ജില്ലാ സെക്രട്ടറി യഹ്യ മലോറം, ടി പി ഹുസൈന്‍കോയ, ശുക്കൂര്‍ കോണിക്കല്‍, റഫീഖ് നല്ലളം, ഹിബ ഒളവണ്ണ, പി അബ്ദുറഹിമാന്‍ സുല്ലമി, എന്‍ ടി അബ്ദുറഹിമാന്‍, അബ്ദുല്ലത്തീഫ് അത്താണിക്കല്‍, കുഞ്ഞിക്കോയ മാസ്റ്റര്‍ ഒളവണ്ണ, മുഹമ്മദലി കൊളത്തറ, മെഹബൂബ് ഇടിയങ്ങര, അക്ബര്‍ കാരപ്പറമ്പ്, അബ്ദുന്നാസര്‍ എരിഞ്ഞിക്കല്‍ പ്രസംഗിച്ചു.