Local

കുന്നമംഗലം പെരിങ്ങളം റോഡിലെ അനധികൃത പാര്‍ക്കിംഗ്; ഗതാഗതരുക്ക് രൂക്ഷം

കുന്നമംഗലം ; കുന്നമംഗലം പെരിങ്ങളം റോഡിലെ അധികൃത പാര്‍ക്കിംഗ് മൂലം ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു. കഷ്ടിച്ച് രണ്ട് വാഹനങ്ങള്‍ കടന്നുപോകാന്‍ മാത്രം വീതിയുള്ള റോഡില്‍ ഇരുവശത്തുമായി അനധികൃതമായി പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളാണ് ഗതാഗത തടസ്സത്തിന് കാരണമാകുന്നത്. രാവിലെയും വൈകുന്നേരങ്ങളിലും കുന്ദമംഗലം റോഡില്‍ വന്‍ ഗതാഗതക്കുരുക്ക് സ്ഥിരമായതോടെ പല വാഹനങ്ങളും പെരിങ്ങളം റോഡ് വഴി തിരിച്ച് പോകാറുണ്ട്. എന്നാല്‍ റോഡിന്റെ ഇരു വശങ്ങളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതോടെ വലിയ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. കോടതിയിലേക്കും മറ്റ് ഭാഗങ്ങളിലേക്കും വരുന്ന വാഹനങ്ങളാണ് ഇവിടെ പാര്‍ക്ക് ചെയ്യുന്നത്. നേരത്തെ മജിസ്‌ട്രേറ്റിന്റെ വീടിന് മുന്നില്‍വരെ വാഹനങ്ങള്‍ നിര്‍ത്തിയിട്ടിരുന്നു. വയനാട് റോഡ് ജംഗ്ഷനിലേക്ക് തിരിയുന്ന ഭാഗത്ത് രണ്ട് ഇലക്ട്രിക് പോസ്റ്റുകളാണ് ഗതാഗതക്കുരുക്കിന് മറ്റൊരു കാരണം. റോഡിലുള്ള ഈ പോസ്റ്റുകള്‍ മാറ്റി സ്ഥാപിച്ചാല്‍തന്നെ ഇവിടെ വാഹനങ്ങള്‍ക്ക് സൗകര്യമായി പോവാന്‍ കഴിയും.

കുന്ദമംഗലം നവജ്യോതി സ്‌കൂള്‍, സിഡബ്ല്യുആര്‍ഡിഎം എന്നിവടങ്ങളിലേക്കെല്ലാം ഇതുവഴിയാണ് വാഹനങ്ങള്‍ പോകാറ്. കൂടാതെ ജനമൈത്രി പോലീസ് സ്‌റ്റേഷനും വരുന്നത് ഇവിടെയാണ് ഇതോടെ ഗതാഗതരക്കുരുക്ക് രൂക്ഷമായേക്കും.
വാഹനങ്ങള്‍ കൂടിയതോടെ രാവിലെയും വൈകീട്ടുമെല്ലാം കാല്‍നടയാത്രക്കാര്‍ക്കും കുട്ടികള്‍ക്കും നടക്കുവാന്‍ പോലും കഴിയാത്ത അവസ്ഥയാണ്. അതിനാല്‍ അധികൃതര്‍ ഇതില്‍ നടപടിയെടുക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!