Kerala kerala

‘സ്റ്റേജില്‍ പാടി തുടങ്ങിയത് ജയേട്ടനോടൊപ്പം’: ഭാവഗായകന്റെ വിയോഗത്തില്‍ കെ എസ് ചിത്ര

പി ജയരാജന്റെ പെട്ടെന്നുള്ള വിയോഗ വാര്‍ത്ത കേട്ടപ്പോള്‍ എനിക്ക് വളരെ ദുഃഖം തോന്നിയെന്ന് ഗായിക കെ എസ് ചിത്ര. അദ്ദേഹത്തിനൊപ്പമാണ് ഞാന്‍ സ്റ്റേജ് ഷോയില്‍ ആദ്യമായി പാടി തുടങ്ങിയതെന്ന് കെ എസ് ചിത്ര ഫേസ്ബുക്കില്‍ കുറിച്ചു.

തൃശൂരില്‍ വന്നപ്പോള്‍ വയ്യാതിരിക്കുന്ന അദ്ദേഹത്തെ 3 തവണ കാണാന്‍ ശ്രമിച്ചു. എന്നാല്‍ സന്ദര്‍ശകരെ അനുവദിക്കാത്തതിനാല്‍ അതിനു അവസരം ലഭിച്ചില്ലെന്നും അതില്‍ സങ്കടമുണ്ടെന്നും ചിത്ര കുറിച്ചു.

ചിത്രയുടെ കുറിപ്പ്

‘ജയേട്ടന്റെ പെട്ടെന്നുള്ള വിയോഗ വാര്‍ത്ത കേട്ടപ്പോള്‍ എനിക്ക് വളരെ ദുഃഖം തോന്നി. അദ്ദേഹത്തിനൊപ്പമാണ് ഞാന്‍ സ്റ്റേജ് ഷോയില്‍ ആദ്യമായി പാടി തുടങ്ങിയത്. അദ്ദേഹം എന്റെ വീട്ടില്‍ വരാറുണ്ട്. അദ്ദേഹത്തിനൊപ്പം ധാരാളം സമയം ചെലവിടാന്‍ സാധിച്ചതു ഭാഗ്യമായി കരുതുന്നു.’

‘തൃശൂരില്‍ വന്നപ്പോള്‍ വയ്യാതിരിക്കുന്ന അദ്ദേഹത്തെ 3 തവണ കാണാന്‍ ശ്രമിച്ചു. എന്നാല്‍ സന്ദര്‍ശകരെ അനുവദിക്കാത്തതിനാല്‍ അതിനു അവസരം ലഭിച്ചില്ല. അതില്‍ സങ്കടമുണ്ട്.’

‘ഗുരുവായൂരപ്പ ഭക്തന്‍ എന്ന നിലയില്‍ വൈകുണ്ഠ ഏകാദശിക്ക് തൊട്ടുമുന്‍പ് അദ്ദേഹം നമ്മെ വിട്ടുപിരിഞ്ഞു. അനുഗ്രഹീതമായ ആത്മാവ്. അദ്ദേഹത്തിനു ആത്മശാന്തി നേരുന്നു. കുടുംബാംഗങ്ങളോടു ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നു. സദ്ഗതി.’

Avatar

veena vp

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!