പി. ജയചന്ദ്രന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി ശ്രീകുമാരന്‍ തമ്പി. പി ജയചന്ദ്രന്റെ വിയോഗം വ്യക്തിപരമായ നഷ്ടമാണെന്ന് ശ്രീകുമാരന്‍ തമ്പി പറഞ്ഞു. സഹോദര തുല്യമായ ബന്ധമായിരുന്നു ഞങ്ങളുടേതെന്നും ജയചന്ദ്രന്‍ എന്നും സംഗീതത്തേയാണ് സ്നേഹിച്ചതെന്നും ശ്രീകുമാരന്‍ തമ്പി പറഞ്ഞു.
അര്‍ബുദ രോഗത്തെ തുടര്‍ന്ന് കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി തൃശൂര്‍ അമല ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന്
രാവിലെ 10 മുതല്‍ വൈകീട്ട് 12 വരെ സംഗീത നാടക അക്കാദമി ഹാളിലെ പൊതുദര്‍ശനത്തിനു ശേഷം, സംസ്‌കാരം ശനിയാഴ്ച വൈകീട്ട് 3 മണിയോടെ ചേന്ദമംഗലത്തെ വീട്ടില്‍ നടക്കും.