ആയൂർവേദ കോളജിൽ കരാർ അധ്യാപക നിയമനം
തിരുവനന്തപുരം സർക്കാർ ആയൂർവേദ കോളജിലെ ശല്യതന്ത്ര വകുപ്പിൽ കരാർ അടിസ്ഥാനത്തിൽ അധ്യാപക നിയമനത്തിനു 18നു രാവിലെ 11നും ശാലാക്യതന്ത്ര വകുപ്പിൽ കരാർ അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നതിന് 19നു രാവിലെ 11നും വാക് ഇൻ ഇന്റർവ്യൂ നടത്തും. ബന്ധപ്പെട്ട വിഷയങ്ങളിലെ ബിരുദാനന്തര ബിരുദമാണ് യോഗ്യത. ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ബയോഡാറ്റയും സഹിതം ഇന്റർവ്യൂ ദിവസം രാവിലെ 10.30നു കോളജ് പ്രിൻസിപ്പാളിന്റെ ഓഫിസിൽ ഹാജരാകണം.
ചരിത്ര ഗവേഷണ കൗൺസിൽ പുസ്തക ചർച്ച ഇന്ന് (11 ജനുവരി)
കേരള ചരിത്ര ഗവേഷണ കൗൺസിൽ ജനുവരി 11ന് വൈകിട്ട് ആറിന് പ്രമുഖ ചരിത്രകാരിയും ജവഹർലാൽ നെഹറു യുണിവേഴ്സിറ്റി മുൻ പ്രൊഫസറുമായ റോമില ഥാപ്പറുടെ ‘വോയിസസ് ഓഫ് ദ ഡിസന്റ്-ആൻ എസ്സേ’ (Voices of the Decent-an essay’) എന്ന പുസ്തകത്തിന്റെ ചർച്ച സംഘടിപ്പിക്കുന്നു. ഡൽഹി ഐ.ഐ.റ്റി ഹ്യുമാനിറ്റീസ് ആന്റ് സോഷ്യൽ സയൻസസ് വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. സിമോണ സോവ്നി, ഗുവാഹത്തി ഐ.ഐ.റ്റി ഹ്യുമാനിറ്റീസ് ആന്റ് സോഷ്യൽ സയൻസസ് വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. ജോൺ തോമസ് എന്നിവർ പുസ്തകത്തെക്കുറിച്ചു സംസാരിക്കും. ചർച്ചക്കൊടുവിൽ പ്രൊഫസർ റോമില ഥാപ്പർ സംസാരിക്കും. കെ.സി.എച്ച്.ആർ വെബ്സൈറ്റിലെ സൂം ലിങ്കിലൂടെ (https://us06web.zoom.us/j/5688952764?pwd=MDEzdUh4SUkyS29hSFJUd29BU3VRdz09) (Meeting ID: 568 895 2764; Passcode: KCHR) പുസ്തക ചർച്ചയിൽ പങ്കെടുക്കാം.
അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക് കോളേജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ സെല്ലിൽ ആരംഭിക്കുന്ന കംപ്യൂട്ടർ ഹാർഡ് വെയർ മെയിന്റനസ് ആൻഡ് നെറ്റ്‌വർക്കിംഗ്, ഗാർമെന്റ്‌മേക്കിംഗ് ആൻഡ് ഫാഷൻഡിസൈനിംഗ്, ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ, കംപ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ് (റ്റാലി), ടോട്ടൽസ്റ്റേഷൻ, മൊബൈൽ ഫോൺ ടെക്‌നോളജി (ആൻഡ്രോയിഡ്), ഡെസ്‌ക്‌ടോപ്പ് പബ്ലിഷിംഗ്(ഡി.റ്റി.പ്പി), ഓഫീസ് ആട്ടോമേഷൻ സോഫ്റ്റ്‌വെയർ (3മാസം), ഇലക്ട്രിക്കൽ വയർമാൻ (10 മാസം), ഡേറ്റാ എൻട്രി, ബ്യൂട്ടീഷൻ എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 0471-2360611, 8075289889, 9495830907.
പ്ലസ് വൺ പ്രവേശന തീയതി നീട്ടി
സ്‌കോൾ-കേരള മുഖേന 2021-23 ബാച്ചിലേക്കുള്ള ഹയർ സെക്കണ്ടറി കോഴ്‌സുകളുടെ ഒന്നാം വർഷ പ്രവേശനത്തിന് 60 രൂപ പിഴയോടെ രജിസ്റ്റർ ചെയ്യാനുള്ള സമയപരിധി ജനുവരി 17 വരെ ദീർഘിപ്പിച്ചു. ഓൺലൈൻ രജിസ്‌ട്രേഷനും മാർഗനിർദേശങ്ങൾക്കും www.scolekerala.org സന്ദർശിക്കുക. ഓൺലൈൻ രജസ്‌ട്രേഷൻ നടത്തിയശേഷം അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധ രേഖകളും രണ്ട് ദിവസത്തിനകം ജില്ലാ ഓഫീസുകളിൽ നേരിട്ടും സംസ്ഥാന ഓഫീസിൽ നിരിട്ടോ തപാൽ മാർഗമോ എത്തിക്കണം.
ഡോ. പി. സെൽവ കുമാർ കെപ്‌കോ മാനേജിംഗ് ഡയറക്ടർ
സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടറായി മൃഗസംരക്ഷണ വകുപ്പ് പ്ലാനിംഗ് വിഭാഗം അസിസ്റ്റന്റ് ഡയറക്ടറായ ഡോ. പി. സെൽവ കുമാർ ചുമതലയേറ്റു.
പി.എൻ.എക്സ്. 109/2022
സർട്ടിഫിക്കറ്റ് കോഴ്‌സ്
തിരുവനന്തപുരം കൈമനം സർക്കാർ വനിതാ പോളിടെക്‌നിക് കോളേജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ സെല്ലിനു കീഴിൽ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (ഡി.സി.എ), ഡെസ്‌ക് ടോപ് പബ്ലിഷിംഗ് (ഡി.റ്റി.പി), ഡേറ്റ എൻട്രി, ഓട്ടോ കാഡ്, ടാലി, ബ്യൂട്ടീഷ്യൻ എന്നീ കോഴ്‌സുകളുടെ പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. ആൺകുട്ടികൾക്കും അപേക്ഷിക്കാം. വിശദവിവരങ്ങൾക്കായി നേരിട്ടോ 0471-2490670 ഫോൺ നമ്പരിലോ ബന്ധപ്പെടുക.
സംസ്ഥാന ക്ഷേത്രകലാ അവാർഡുകൾക്ക് അപേക്ഷ ക്ഷണിച്ചു
2021 ലെ ക്ഷേത്രകലാ അക്കാദമി പുരസ്‌ക്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു. ദാരുശിൽപം, ലോഹശിൽപം, ശിലാശിൽപം, ചെങ്കൽശിൽപം, യക്ഷഗാനം, മോഹിനിയാട്ടം, ചുമർചിത്രം, തിടമ്പുനൃത്തം, കളമെഴുത്ത്, കഥകളി, കൃഷ്ണനാട്ടം, തീയാടിക്കൂത്ത്, തുള്ളൽ, ക്ഷേത്രവാദ്യം, സോപാനസംഗീതം, ചാക്യാർകൂത്ത്, കൂടിയാട്ടം, പാഠകം, നങ്ങ്യാർകൂത്ത്, ശാസ്ത്രീയസംഗീതം, അക്ഷരശ്ലോകം, ക്ഷേത്ര വൈജ്ഞാനിക സാഹിത്യം, ബ്രാഹ്‌മണിപ്പാട്ട്, തിരുവലങ്കാരമാലകെട്ടൽ എന്നീ വിഭാഗങ്ങളിലാണ് അവാർഡ് നൽകുക.
ക്ഷേത്ര വൈജ്ഞാനിക സാഹിത്യത്തിനുള്ള അവാർഡിന് അപേക്ഷിക്കുന്നവർ 2020, 2021 വർഷങ്ങളിൽ ആദ്യ പതിപ്പായി പ്രസിദ്ധീകരിച്ച ഗ്രന്ഥങ്ങളുടെ മൂന്നു കോപ്പികൾ അപേക്ഷയോടൊപ്പം നൽകണം. തെരഞ്ഞെടുക്കപ്പെട്ട ക്ഷേത്രകലകളിലെ മികച്ച സംഭാവന പരിഗണിച്ച് ഗുരുപൂജ പുരസ്‌ക്കാരം, ക്ഷേത്രകലകളിലെ സമഗ്ര സംഭാവനയ്ക്കുള്ള ക്ഷേത്രകലശ്രീ പുരസ്‌ക്കാരം, ക്ഷേതകലാ ഫെലോഷിപ്പ് എന്നിവയും നൽകും. വിവിധ ക്ഷേത്രകലകളിൽ പ്രാവീണ്യം തെളിയിച്ച 2022 ജനുവരി ഒന്നിന് 40 വയസ് തികയാത്ത വിവിധ രംഗങ്ങളിലുള്ള യുവ ക്ഷേത്രകലാകാരൻമാരിൽ നിന്ന് യുവപ്രതിഭാ പുരസ്‌ക്കാരത്തിനും അപേക്ഷ ക്ഷണിച്ചു.
അപേക്ഷാ ഫോറം www.kshethrakalaacademy.org ൽ ലഭിക്കും. പൂരിപ്പിച്ച അപേക്ഷാ ഫോറവും ഏറ്റവും പതിയ രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോയും മറ്റ് ബന്ധപ്പെട്ട രേഖകളും സെക്രട്ടറി, ക്ഷേത്രകലാ അക്കാദമി, മാടായിക്കാവ്, പഴയങ്ങാടി പി.ഒ, കണ്ണൂർ – 670303 എന്ന വിലാസത്തിൽ ഫെബ്രവരി 10 ന് വൈകിട്ട് നാല് മണിക്കകം ലഭിക്കണം. ഫോൺ: 0497 2986030, 9847913669, 9847510589.
പ്ലേസ്മെന്റ് ഡ്രൈവ്
കേരള യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയുടെ മോഡൽ കരിയർ സെന്ററിൽ ജനുവരി 14നു രാവിലെ 10 മുതൽ സൗജന്യ പ്ലേസ്മന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു. പി.എം.ജിയിലെ സ്റ്റുഡന്റ്സ് സെന്ററിലാണ് സെന്റർ പ്രവർത്തിക്കുന്നത്. എസ്.എസ്.എൽ.സി, പ്ലസ്ടു, ഐ.ടി.ഐ, ഡിപ്ലോമ, ഡിഗ്രി യോഗ്യതയുള്ളവർക്കു പങ്കെടുക്കാം. 195 ഒഴിവുകളിലേക്കാണു പ്ലേസ്മെന്റ് ഡ്രൈവ്. താത്പര്യമുള്ളവർ ജനുവരി 12നു രാത്രി 12നു മുൻപായി https://bit.ly/3qJx95v എന്ന ലിങ്ക് വഴി പേര് രജിസ്റ്റർ ചെയ്യണം. ഒഴിവുകൾ സംബന്ധിച്ച വിശദ വിവരങ്ങൾക്ക് www.facebook.com/MCCTVM, 0471 2304577.
റീ ടെൻഡർ
കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ ഓഫിസ് ആവശ്യത്തിലേക്കായി പ്രൊഫഷണൽ കമ്പ്യൂട്ടർ വിതരണം ചെയ്യുന്നതിന് റീ ടെൻഡറുകൾ ക്ഷണിച്ചു. ടെൻഡർ ഫാറം ജനുവരി 17ന് ഉച്ചയ്ക്ക് 2.30 വരെ ലഭിക്കും. വിശദവിവരങ്ങൾ ടെൻഡർ ഫാറത്തിനോടൊപ്പം ലഭിക്കും.

