ആക്രമിക്കപ്പെട്ട നടിയുടെ തുറന്നുപറച്ചിലിന് പിന്തുണയുമായി സോഷ്യല്‍ മീഡിയ.
‘കുറ്റം ചെയ്തത് ഞാന്‍ അല്ലെങ്കിലും എന്നെ അവഹേളിക്കാനും നിശബ്ദയാക്കാനും ഒറ്റപ്പെടുത്താനും ഒരുപാട് ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ അപ്പോള്‍ ഒക്കെ നിശബ്ദത ബേധിച്ച് ചിലരൊക്കെ മുന്നോട്ട് വന്നു. എനിക്ക് വേണ്ടി സംസാരിക്കാന്‍, എന്റെ ശബ്ദം നിലക്കാതിരിക്കാന്‍, ഇന്ന് എനിക്ക് വേണ്ടി ഇത്രയും ശബ്ദം ഉയരുമ്പോള്‍ ഞാന്‍ തനിച്ചല്ല എന്ന് തിരിച്ചറിയുന്നു’ എന്ന് പറഞ്ഞ് കൊണ്ടാണ് നടി നന്ദി പ്രകടിപ്പിച്ചത്.
നിമിഷ നേരങ്ങള്‍ക്കകം നടിയുടെ പോസ്റ്റ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തു.അതിജീവിതയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റിന് സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി ഐക്യദാര്‍ഡ്യമറിയിക്കുകയാണ് നിരവധി പേര്‍. മലയാള സിനിമയിലെ യുവ താരങ്ങളാണ് നടിക്ക് പിന്തുണയുമായി എത്തിയത് . ‘റീ പോസ്റ്റ്’ എന്ന ഹാഷ് ടാഗോടെയാണ് നടിയുടെ പോസ്റ്റ് താരങ്ങള്‍ പങ്കുവയ്ക്കുന്നത്. ഇപ്പോഴും ഉറച്ച മനസ്സോടെ നില്‍ക്കുന്ന നടിയുടെ ധൈര്യത്തെ പ്രശംസിച്ചുകൊണ്ടാണ് പൃഥ്വിരാജ് സുകുമാരന്‍ രംഗത്ത് എത്തിയത് അവള്‍ക്കൊപ്പം താങ്കള്‍ നില്‍ക്കുന്നതില്‍ സന്തോഷമുണ്ടെന്നും ഇത് മറ്റുള്ളവര്‍ക്കും പ്രചോദനമാകട്ടെയെന്നുമാണ് സംവിധായിക അഞ്ജലി മേനോന്‍ പൃഥ്വിയുടെ പോസ്റ്റിന് താഴെ കുറിച്ചത്. ഗീതു മോഹന്‍ദാസ് ഉള്‍പ്പെടെയുള്ളവര്‍ പൃഥ്വിയുടെ പോസ്റ്റിന് പിന്തുണയുമായി എത്തിയിട്ടുണ്ട്. ഭാര്യ സുപ്രിയ മേനോനും ധൈര്യത്തെ പ്രശംസിച്ചു.
ടൊവിനോ തോമസ്, ആര്യ ബാബു (ബഡായി ബംഗ്ലാവ് ഫെയിം), അന്ന ബെന്‍, സ്‌നേഹ ശ്രീകുമാര്‍, ഗീതു മോഹന്‍ദാസ്, റിമ കല്ലിങ്കല്‍, സംയുക്ത മേനോന്‍, ഐശ്വര്യ ലക്ഷ്മി, പൂര്‍ണിമ ഇന്ദ്രജിത്ത്,കൂടാതെ കുഞ്ചാക്കോ ബോബന്‍, ആഷിഖ് അബു,ഫെമിന ജോര്‍ജ്ജ്, മൃദുല മുരളി,ഗായിക സയനോര,നടന്‍ ബാബുരാജ് തുടങ്ങി ഭൂരിഭാഗം യുവ താരങ്ങളും മിനിട്ടുകള്‍ക്കകം ‘റീ പോസ്റ്റ്’ ചെയ്ത് നടിയ്ക്ക് കൂടുതല്‍ ശക്തി പകര്‍ന്നു.

