National News

രാജ്യത്ത് 1,79,723 പുതിയ കോവിഡ് കേസുകള്‍;ഒമിക്രോൺ ബാധിതരുടെ എണ്ണം 4,033 ആയി

രാജ്യത്ത് 1,79,723 പുതിയ കോവിഡ് കേസുകള്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തെക്കാള്‍ 12.5% കൂടുതലാണ് ഈ കേസുകൾ.ഇതോടെ രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 3.57 കോടിയായി. രാജ്യത്ത് ഒമിക്രോണ്‍ രോഗികളുടെ എണ്ണം 4,033 ആയി. കോവിഡ് ബാധിച്ച് 146 മരണങ്ങളും കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ കോവിഡ് രോഗവിമുക്തി ശതമാനം 96.62 ആയി കുറഞ്ഞു. ടി.പി.ആര്‍ നിരക്ക് 13.29 ശതമാനമാണ്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. 44,388 പുതിയ കേസുകളാണ് ഇവിടെ പുതുതായി റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ 2,02,259 രോഗികളാണ് മഹാരാഷ്ട്രയിലുള്ളത്.

നിയമസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഉത്തര്‍പ്രദേശില്‍ 7,695 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 22,751 പുതിയ കേസുകളാണ് ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 17 പേര്‍ കോവിഡ് ബാധിച്ച് മരണപ്പെട്ടു. ജൂണ്‍ 16 ന് ശേഷം സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന കോവിഡ് നിരക്കാണിത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!