നടിയെ ആക്രമിച്ച കേസിൽ ദിലീപിന് കുരുക്ക് മുറുകുന്നു.പള്‍സര്‍ സുനിയും സാക്ഷി ജിന്‍സണും തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്ത്.സംവിധായകൻ ബാലചന്ദ്ര കുമാറിനെ മുന്‍പ് കണ്ടിട്ടുണ്ട് എന്ന് പള്‍സര്‍ സുനി ഈ ഫോൺ സംഭാഷണത്തിൽ പറഞ്ഞു.ദിലീപിന്റെ വീട്ടിലും ഹോട്ടലിലും വെച്ച് ബാലചന്ദ്ര കുമാറിനെ കണ്ടിട്ടുണ്ട് എന്നാണ് പള്‍സര്‍ സുനി ഈ ഫോണ്‍ സംഭാഷണത്തില്‍ പറയുന്നത്.
പള്‍സര്‍ സുനി ജയിലില്‍ കഴിയുമ്പോഴാണ് നേരത്തെ സഹ തടവുകാരനായിരുന്ന ജിന്‍സണുമായി ഈ ഫോണ്‍ സംഭാഷണം നടത്തിയത്. ബാലചന്ദ്ര കുമാറിന്റെ ദിലീപിനെതിരായ ഏറ്റവും പുതിയ വെളിപ്പെടുത്തലുകള്‍ മാധ്യമങ്ങളില്‍ വന്നതിന് ശേഷമുള്ള ഫോണ്‍ സംഭാഷണമാണിത്. ബാലചന്ദ്രകുമാറിനെ അറിയാമെന്നും കണ്ടിട്ടുണ്ടെന്നും പള്‍സര്‍ സുനി ഈ സംഭാഷണത്തില്‍ സമ്മതിക്കുന്നു.
ദിലീപിന്റെ വീട്ടില്‍ വെച്ചും ഷൂട്ടിങ് ലൊക്കേഷനില്‍ വെച്ചും മറ്റ് സ്ഥലങ്ങളില്‍ വെച്ചും ബാലചന്ദ്ര കുമാറിനെ താന്‍ കണ്ടിട്ടുണ്ടെന്ന് പള്‍സര്‍ സുനി കൃത്യമായി പറയുന്നുണ്ട്. പുതിയ വെളിപ്പെടുത്തലുകളില്‍ ദിലീപിന്റെ വീട്ടില്‍ വെച്ച് അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഡാലോചന നടന്നുവെന്ന് ബാലചന്ദ്രകുമാര്‍ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ദിലീപിനെതിരെ പോലീസ് പുതിയ കേസും രജിസ്റ്റര്‍ ചെയ്തിരുന്നു.