പോളിയോ തുള്ളിമരുന്ന് നൽകാൻ തീരുമാനിച്ച തീയതി മാറ്റിയതായി ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചർ അറിയിച്ചു. സംസ്ഥാനത്ത് കോവിഡ് വാക്സിൻ വിതരണം നടക്കുന്നതിനാൽ കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടതു പ്രകാരമാണ് നടപടിയെന്നും മന്ത്രി അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.ജനുവരി 17നാണ് അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് പോളിയോ തുള്ളിമരുന്ന് വിതരണം തീരുമാനിച്ചിരുന്നത്.
കോവിഡ് വാക്‌സിൻ; പോളിയോ മരുന്ന് നല്കാൻ തീരുമാനിച്ച തീയതി മാറ്റി

