വ്യത്യസ്ഥമായ പ്രതിഷേധത്തിനു സാക്ഷിയായി ഒട്ടേറെ ഫുഡ്‌ബോള്‍ മാമാങ്കത്തിന് വേദിയായ ക്രസന്റ് ഫുഡ്‌ബോള്‍ സ്റ്റേഡിയം. ഇരുപത്തി ഏഴാമത്ഫുഡ്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഫൈനല്‍ മത്സരം നടക്കുന്നതിനിടെയാണ്
വിവാദമായ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഗ്രൗണ്ടിലും പ്രതിഷേധം ഉടലെടുത്തത്.
കളിയിലും രാഷ്ട്രീയമുണ്ടെന്നും രാഷ്ടത്തിന്റെ അഖണ്ഡതയേക്കാള്‍ വലുതല്ല കളിയെന്നും സംഘാടകരായ ഒരു പറ്റം യുവാക്കള്‍ തെളിയിച്ചപ്പോള്‍ കപ്പ് കൈയിലൊതുക്കിയ ക്രസന്റിന്് ഇരട്ടി മധുരവും ചരിത്ര സംഭവവുമായി മാറി.
വാശിയേറിയ ഫൈനലിലെ ആരവങ്ങള്‍ക്കിടയിലെ ഇടവേളയില്‍ പൗരത്വ ബോധത്തിന്റെ നൂറുക്കണക്കിന് കായിക പ്രേമികള്‍ ആസാദി വിളിച്ചു പ്രതിഷേധിച്ചു. കൂടാതെ പ്രതിഷേധത്തിന്റെ ഭാഗമായി സാരെ ജഹാം സെ അച്ച ഗീതത്തിന് മൊബൈല്‍ ഫ്‌ലാഷിന്റെ അകമ്പടിയോടെ ചുവടു വെക്കുകയും ചെയ്തു.