കുന്ദമംഗലം : ഹെൽത്തി കേരള പരിപാടിയുടെ ഭാഗമായി കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ വിദ്യാലയങ്ങൾ, അംഗൻവാടികൾ, ഹോസ്റ്റലുകൾ, ഓർഫനേജുകൾ എന്നിവിടങ്ങളിൽ ആരോഗ്യ വകുപ്പിൻ്റെ നേതൃത്വത്തിൽ ആരോഗ്യ ശുചിത്വ പരിശോധന നടത്തി. വിദ്യാർത്ഥികൾക്കുള്ള ഉച്ചഭക്ഷണം പാചകം ചെയ്യുന്നവരുടെ ഹെൽത്ത് കാർഡ്, കുടിവെള്ള പരിശോധന റിപ്പോർട്ട് , മാലിന്യ നിർമ്മാർജ്ജന മാർഗ്ഗങ്ങൾ, ശുചിമുറി, പുകവലി നിരോധിത ബോർഡുകൾ എന്നിവ പരിശോധിച്ചു. പഞ്ചായത്തിലെ മുഴുവൻ വിദ്യാലയങ്ങളും പുകയില വിമുക്തമാക്കുന്നതിനു മുന്നോടിയായി സ്കൂളുകളുടെ 100 വിര ചുറ്റളവിലുള്ള കടകളിലും പരിശോധന നടത്തി.കുന്ദമംഗലം കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ എം.ജി.സജീഷ്, ജൂനിയർ ഹെൽത്ത് ഇൻസ്പക്ടർമാരായ കെ.പി.സജീവൻ, നെൽസൻ എൻ എൻ , ദീപിക. പി , അക്ഷയ്കുമാർ . സി. പി എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
സ്ക്കൂളുകളിൽ ഹെൽത്തി കേരള പരിശോധന

