Kerala

തദ്ദേശ തിരഞ്ഞെടുപ്പ്: വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ക്കും പോളിങ് സ്റ്റേഷനുകള്‍ക്കും അവധി

ജില്ലയില്‍ പോളിങ് സ്റ്റേഷനുകളായും സ്വീകരണ-വിതരണ കേന്ദ്രങ്ങളായും നിശ്ചയിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പടെയുള്ളവക്ക് വോട്ടെടുപ്പിന്റെ തലേ ദിവസമായ ഡിസംബര്‍ 10നും (ബുധന്‍) വോട്ടെടുപ്പ് ദിവസമായ ഡിസംബര്‍ 11നും (വ്യാഴം), വോട്ടെണ്ണല്‍ കേന്ദ്രങ്ങളായി നിശ്ചയിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പടെയുള്ളവക്ക് വോട്ടെണ്ണലിന്റെ തലേദിവസമായ ഡിസംബര്‍ 12നും (വെള്ളി) വോട്ടെണ്ണല്‍ ദിനമായ ഡിസംബര്‍ 13നും (ശനി) ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. ജില്ലയില്‍ 3097 പോളിങ് സ്റ്റേഷനുകളും 20 സ്വീകരണ-വിതരണ, വോട്ടെണ്ണല്‍ കേന്ദ്രങ്ങളുമാണുള്ളത്.

ജില്ലയില്‍ മദ്യ നിരോധനം ഏര്‍പ്പെടുത്തി

തദ്ദേശ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ വോട്ടെടുപ്പ് അവസാനിക്കുന്നതിന് തൊട്ടുമുമ്പുള്ള 48 മണിക്കൂര്‍ സമയത്തേക്കും വോട്ടെണ്ണല്‍ ദിവസമായ ഡിസംബര്‍ 13നും മദ്യ നിരോധനം ഏര്‍പ്പെടുത്തി ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. ഡിസംബര്‍ ഒമ്പതിന് വൈകിട്ട് ആറു മുതല്‍ വോട്ടെടുപ്പ് ദിനമായ ഡിസംബര്‍ 11ന് വൈകുന്നേരം ആറു വരെയും വോട്ടെണ്ണല്‍ ദിനമായ ഡിസംബര്‍ 13നുമാണ് മദ്യ നിരോധനം.

2002ലെ കേരള അബ്കാരി ഷോപ്പ്സ് ഡിസ്പോസല്‍ ചട്ടങ്ങളിലെ 7(11) (vi) ചട്ടപ്രകാരവും 1953ലെ ഫോറിന്‍ ലിക്വര്‍ ചട്ടങ്ങളിലെ 28 A (vi) ചട്ടപ്രകാരവുമാണ് മദ്യനിരോധനം ഏര്‍പ്പെടുത്തിയത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!