National

മുല്ലപ്പൂവിന് തീ വില;തമിഴ്‌നാട്ടില്‍ കിലോയ്ക്ക് 4500 രൂപ; കേരളത്തില്‍ 2000

ചെന്നൈ: തമിഴ്നാട്ടില്‍ മുല്ലപ്പൂവിന്റെ വില കുതിച്ചുയരുന്നു. 4500 രൂപയാണ് ഇന്ന് ഒരു കിലോ മുല്ലപ്പൂവിന്റെ വില. സംസ്ഥാനത്ത് ഏറ്റവുമധികം കല്യാണങ്ങളും മറ്റു ചടങ്ങുകളും നടക്കുന്ന മാസമാണ് ഡിസംബര്‍. കല്യാണ സീസണ്‍ ആയതോടെ പൂവിലയില്‍ വര്‍ധനവുണ്ടായിരുന്നു. എന്നാല്‍ ഫെയ്ന്‍ജല്‍ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കനത്ത മഴയില്‍ കൃഷി നശിച്ചുപോയതോടെ വില കുതിച്ചുയര്‍ന്നു.

തമിഴ്നാടിന്റെ തെക്കന്‍ ജില്ലകളിലാണ് മുല്ലപ്പൂ കൃഷി കൂടുതലായി നടക്കുന്നത്. ഇവിടങ്ങളില്‍ മഴ വ്യാപക നാശം വിതച്ചിരുന്നു. ഏക്കറുകണക്കിന് മുല്ലപ്പൂ കൃഷിയാണ് നശിച്ചത്. ജനുവരി വരെ വില ഉയരുന്നത് തുടരുമെന്നാണ് വ്യാപാരികള്‍ പറയുന്നത്.

കേരളത്തിലും മുല്ലപ്പൂവിന് വില വര്‍ധിച്ചിട്ടുണ്ട്. തിരുവനന്തപുരം ജില്ലയില്‍ 2000 രൂപയാണ് ഒരു കിലോ മുല്ലപ്പൂവിന് വില. കേരളത്തില്‍ സീസണില്‍ ഈ വിലക്കയറ്റം സാധാരണമാണ്. കഴിഞ്ഞ ഓണത്തിന് ജില്ലയില്‍ ഒരു കിലോ മുല്ലപ്പൂവിന് 5500 രൂപയ്ക്ക് മുകളില്‍ എത്തിയിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!