തൃശൂര്‍: പുതുക്കാട് സെന്ററില്‍ നടുറോഡില്‍ യുവതിയെ കുത്തിപരിക്കേല്‍പ്പിച്ചു. മുന്‍ ഭര്‍ത്താവ് കേച്ചേരി സ്വദേശി ലെസ്റ്റിന്‍ ആണ് ബബിതയെ കുത്തിയത്. ഒന്‍പത് കുത്തുകളേറ്റ യുവതി ഗുരുതരാവസ്ഥയിലാണ്. ലെസ്റ്റിന്‍ പുതുക്കാട് സ്റ്റേഷനില്‍ കീഴടങ്ങി.
ഇന്ന് രാവിലെ പുതുക്കാട് ജങ്ഷനില്‍വെച്ചായിരുന്നു ആക്രമണം. കുടുംബപ്രശ്‌നമാണ് ആക്രമണത്തിന് കാരണമെന്നാണ് നിഗമനം. ബബിതയും ലെസ്റ്റിനും കുറച്ചുകാലമായി വേര്‍പിരിഞ്ഞ് കഴിയുകയാണ്.