Kerala

ലിബറലിസം സർവ്വനാശം: ജനകീയ വിചാരണയ്ക്ക് പ്രൗഢോജ്ജല സമാപനം

കുന്ദമംഗലം: വിസ്ഡം യൂത്ത് സംസ്ഥാന സമിതി 2024 ഫെബ്രുവരി 10, 11 തീയതികളിൽ മലപ്പുറത്ത് സംഘടിപ്പിക്കുന്ന കേരള യൂത്ത് കോൺഫറൻസിന്റെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിൽ ആസൂത്രണം ചെയ്ത ‘ലിബറലിസം സർവ്വനാശം’ ജനകീയ വിചാരണ പരിപാടി കോഴിക്കോട് കുന്ദമംഗലത്ത് വളരെ മനോഹരമായി അവസാനിച്ചു.ജനകീയ വിചാരണയുടെ ഭാഗമായി ലഘുലഘ വിതരണം, ഡോർ ടു ഡോർ ഗൃഹ സന്ദർശനം, മണ്ഡലം കൺവെൻഷൻ എന്നിവ നടന്നു.പ്രോഗ്രാം അവസാനിക്കുമ്പോൾ മനുഷ്യ മസ്തിഷ്കത്തെ കാർന്നു തിന്നുന്ന ലിബറലിസത്തിനെതിരെയുള്ള ശാസ്ത്രീയമായ ഒരു ആശയ പ്രതിരോധം പൂർത്തീകരിച്ചതിന്റെ സന്തോഷത്തോടെ സഹപ്രവർത്തകർ വീടുകളിലേക്ക് മടങ്ങി.വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന സെക്രട്ടറി അബ്ദുൽ മാലിക് സലഫി പരിപാടി ഉദ്ഘാടനം ചെയ്തു. വിസ്ഡം യൂത്ത് ജില്ലാ പ്രസിഡണ്ട് അമീർ അത്തോളി അധ്യക്ഷത വഹിച്ചു. യൂത്ത് സംസ്ഥാന പ്രസിഡണ്ട് താജുദ്ദീൻ സ്വലാഹി, നിഷാദ് സലഫി, അബ്ദുറഹ്മാൻ ചുങ്കത്തറ, സി മുഹമ്മദ് അജ്മൽ, ഡോ.അബ്ദുല്ല ബാസിൽ സിപി, ശാബിൻ പാലത്ത്, ഷിയാദ് ഹസ്സൻ തുടങ്ങിയവർ വിവിധ വിഷയങ്ങളെ അധികരിച്ച് സംസാരിച്ചു. മുസ്തഫ മദനി, ഫസലുറഹ്മാൻ കക്കാട്, ജംഷീർ എ.എം, അബ്ദുൽ ബഷീർ വി.ടീ ,അസ്ഹർ ഫാറൂഖ്, സുഹൈൽ കല്ലായി എന്നിവർ നേതൃത്വം നൽകി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!