Sports

ഖത്തര്‍ ലോകകപ്പിലെ ആദ്യ സെമി ഫൈനലിസ്റ്റുകളെ ഇന്ന് അറിയാം; ബ്രസീലിനും അർജന്റീനക്കും ഇന്ന് നിർണായകം

ദോഹ: ഖത്തര്‍ ലോകകപ്പിലെ ആദ്യ സെമി ഫൈനലിസ്റ്റുകളെ ഇന്ന് അറിയാം. അട്ടിമറികളേറെ കണ്ട ഖത്തര്‍ ലോകകപ്പില്‍ എട്ട് ടീമുകളാണ് സെമി ലക്ഷ്യമാക്കി ഇറങ്ങുന്നത്. ലോകകപ്പ് ഫേവറിറ്റുകളായ രാജ്യങ്ങളടക്കം പല വമ്പന്മാരും കടപുഴകി വീണ ലോകകപ്പില്‍ അവശേഷിക്കുന്ന ടീമുകളുടെ മത്സരം ആവേശകരമാകുമെന്ന് ഉറപ്പാണ്. നിലവിലെ റണ്ണറപ്പായ ക്രൊയേഷ്യ, 2010 ലോകകപ്പിലെ രണ്ടാം സ്ഥാനക്കാരായ നെതര്‍ലന്‍ഡ്‌സ് എന്നീ ടീമുകള്‍ അവസാന എട്ടിലുണ്ട്. ലോകകപ്പ് ഫേവറിറ്റുകളായ അര്‍ജന്റീന, ബ്രസീല്‍, ഫ്രാന്‍സ്, ഇംഗ്ലണ്ട്, പോര്‍ച്ചുഗല്‍ എന്നിവര്‍ക്കൊപ്പം ലോകകപ്പ് ചരിത്രത്തില്‍ തന്നെ ആദ്യമായി ക്വാര്‍ട്ടര്‍ കളിക്കാനിറങ്ങുന്ന ആഫ്രിക്കന്‍ രാജ്യം മൊറോക്കോയും അടങ്ങുന്നതാണ് ക്വാര്‍ട്ടര്‍ ഫെനലിസ്റ്റുകള്‍.

ക്വാര്‍ട്ടര്‍ മത്സരങ്ങളുടെ ആദ്യ ദിനത്തില്‍ ബ്രസീലും അര്‍ജന്റീനയുമാണ് ഇറങ്ങുക. ഇന്ത്യന്‍ സമയം രാത്രി 8.30ന് നടക്കുന്ന മത്സരത്തില്‍ ബ്രസീല്‍ ക്രൊയേഷ്യയെയാണ് നേരിടുന്നത്. രാത്രി 12.30 ന് അര്‍ജന്റീന നെതര്‍ലന്‍ഡ്‌സിനെയും നേരിടാനിറങ്ങും. നിര്‍ണായകവും ആവേശകരവുമായ മത്സരങ്ങള്‍ക്കാണ് ആദ്യ ക്വാര്‍ട്ടറിലെ ആദ്യ ദിനം തന്നെ ഖത്തര്‍ വേദിയാകുന്നത്.പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ ദക്ഷിണ കൊറിയയ്‌ക്കെതിരെ 4-1 ന്റെ തകര്‍പ്പന്‍ വിജയം നേടിയത് ബ്രസീല്‍ ആരാധകരുടെ പ്രതീക്ഷ വാനോളം ഉയര്‍ത്തിയിട്ടുണ്ട്. പരുക്ക് മാറി തിരിച്ചുവന്ന സൂപ്പര്‍ താരം നെയ്മറിന്റെ സാന്നിധ്യം ടീമിനൊപ്പം ആരാധകര്‍ക്കും ആവേശം പകര്‍ന്നിട്ടുണ്ട്. ഗോളടിക്കാനും അടിപ്പിക്കാനും കെല്‍പ്പുള്ള ശക്തമായ മധ്യനിരയും ഒത്തിണക്കത്തോടെ കളിക്കുന്ന മുന്നേറ്റനിരയും ബ്രസീലിനുണ്ട്. എന്നാല്‍ ക്രൊയേഷ്യയുടെ സ്ഥിതി അങ്ങനെയല്ല. അവസാന ലോകകപ്പ് കളിക്കാനിറങ്ങുന്ന മധ്യനിരതാരം ലൂകാ മോഡ്രിച്ചിനെ കേന്ദ്രീകരിച്ചായിരിക്കും അവരുടെ മുന്നേറ്റങ്ങളെല്ലാം. ഖത്തറില്‍ അത്ര ഫോമിലേക്ക് ഉയരാന്‍ ലൂകാ മോഡ്രിച്ചിന് കഴിഞ്ഞിട്ടില്ല. ഗ്രൂപ്പില്‍ ഒരു ജയമടക്കം രണ്ട് സമനിലകളാണ് നിലവിലെ റണ്ണറപ്പുകളുടെ സമ്പാദ്യം. പ്രീക്വാര്‍ട്ടറില്‍ ജപ്പാനോട് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ജയിച്ചാണ് ക്രൊയേഷ്യ ക്വാര്‍ട്ടര്‍ യോഗ്യത നേടിയത്.

ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ ആവേശത്തിലാണ് അര്‍ജന്റീന ആദ്യ ക്വാര്‍ട്ടര്‍ പോരിനിറങ്ങുന്നത്. ഗ്രൂപ്പ് ഘട്ടത്തിലെ അരങ്ങേറ്റ മത്സരത്തില്‍ സൗദി അറേബ്യയോട് അപ്രതീക്ഷിത തോല്‍വി വഴങ്ങിയതൊഴിച്ചാല്‍ മെസിപ്പട പിന്നീട് പരാജയപ്പെട്ടിട്ടില്ല. നായകന്‍ ലയണല്‍ മെസി മികച്ച ഫോമിലേക്ക് ഉയര്‍ന്നതും ആരാധകര്‍ക്ക് ആശ്വാസം പകര്‍ന്നിട്ടുണ്ട്. എന്നാല്‍ ഇതുവരെ തോല്‍വിയറിയാതെ എത്തുന്ന നെതര്‍ലന്‍ഡ്‌സ് മെസിയുടെ കിരീടസ്വപ്‌നങ്ങള്‍ക്കുമേല്‍ കടുത്ത വെല്ലുവിളി ഉയര്‍ത്തുമെന്നത് ഉറപ്പാണ്. ഗോള്‍ വഴങ്ങുന്നതില്‍ പിശുക്കുള്ള ശക്തമായ പ്രതിരോധ നിര താണ്ടി ഡച്ച് വല കുലുക്കാന്‍ സ്‌കലോണിയുടെ ശിഷ്യന്മാര്‍ വിയര്‍ക്കും. ഇതിനിടെ റോഡ്രിഗോ ഡി പോളിന്റെയും ഏഞ്ചല്‍ ഡി മരിയയുടെയും പരുക്കുകള്‍ ആരാധകരുടെ ആശങ്കകള്‍ ഉയര്‍ത്തിയിട്ടുണ്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Sports

ടെന്നിസ് ബോള്‍ ടീമിനെ അജിത്തും ഷാനി ജോസഫും നയിക്കും

താ​മ​ര​ശേ​രി: ജി​ല്ലാ ടെ​ന്നീ​സ് ബോ​ള്‍ ടീ​മി​നെ പി.​എ​സ്. അ​ജി​ത്തും ഷാ​നി ജോ​സ​ഫും ന​യി​ക്കും. മു​ഹ​മ്മ​ദ് സാ​ലു, പി. ​മു​ഹ​മ്മ​ദ് ഫാ​ഹി​സ്, ആ​ദീം നി​ഹാ​ല്‍, പി.​എം. മു​ഹ​മ്മ​ദ് അ​സ്നാ​ദ്,
Sports

കുന്ദമംഗലത്തിന്റെ വോളിബോള്‍ താരം എസ്.ഐ യൂസഫ് സര്‍വ്വീസില്‍ റിട്ടയര്‍ ചെയ്യുന്നു

കുന്ദമംഗലത്തുകാരുടെ അഭിമാനവും വോളിബോള്‍ താരവുമായ എസ്.ഐ യൂസുഫ് സര്‍വ്വീസില്‍ നിന്നും വിരമിക്കുന്നു. നീണ്ട 35 വര്‍ഷത്തെ സര്‍വ്വീസിനൊടുവിലാണ് അദ്ദേഹം വിരമിക്കുന്നത്. കുന്ദമംഗലം യു.പി സ്‌കൂളില്‍ നിന്നും വോളിബോള്‍
error: Protected Content !!