Kerala

ക്ലിഫ് ഹൗസിലെ കാലിത്തൊഴുത്ത് നിര്‍മ്മാണത്തിലും കന്നുകാലി പരിപാലനത്തിലും മൃഗസംരക്ഷണ വകുപ്പിന് ബന്ധമില്ലെന്ന് മന്ത്രി ജെ ചിഞ്ചുറാണി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലെ കാലിത്തൊഴുത്ത് നിര്‍മ്മാണത്തിലും കന്നുകാലി പരിപാലനത്തിലും മൃഗസംരക്ഷണ വകുപ്പിന് ബന്ധമില്ലെന്ന് മന്ത്രി ജെ ചിഞ്ചുറാണി. ക്ലിഫ് ഹൗസിലെ കാലിത്തൊഴുത്ത് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് റോജി എം ജോണ്‍ വിവരാവകാശം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് മന്ത്രി ചിഞ്ചുറാണി മറുപടി നല്‍കിയത്. മൂന്ന് ചോദ്യങ്ങളിലാണ് എംഎല്‍എ മറുപടി തേടിയത്.ക്ലിഫ് ഹൗസില്‍ കാലിത്തൊഴുത്ത് നിര്‍മ്മിച്ചത് മൃഗസംരക്ഷണ വകുപ്പിന്റെ ഏതെങ്കിലും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടാണോയെന്നാണ് ആദ്യ ചോദ്യം. ‘ക്ലിഫ് ഹൗസില്‍ കാലിത്തൊഴുത്ത് നിര്‍മ്മിച്ചത് മൃഗസംരക്ഷണ വകുപ്പ് മുഖേനയല്ല. ക്ലിഫ് ഹൗസിലേക്ക് മൃഗസംരക്ഷണ വകുപ്പിന്റെ പദ്ധതിയൊന്നും തന്നെയില്ല. കന്നുകാലികളുടെ പരിപാലനത്തിനായി മൃഗസംരക്ഷണ വകുപ്പിന്റെ സേവനം ആവശ്യപ്പെട്ടിട്ടില്ല, എന്നുമായിരുന്നു മറുപടി.

ക്ലിഫ് ഹൗസിലേക്ക് മൃഗസംരക്ഷണ വകുപ്പിന്റെ ഏതെങ്കിലും പദ്ധതിയില്‍ ഉള്‍പ്പെടുത്തി കാലികളെ നല്‍കിയിട്ടുണ്ടോയെന്നാണ് അടുത്ത ചോദ്യം. എങ്കില്‍ എത്ര കാലികളെയാണെന്നും ഏതിനം കന്നുകാലികളെയാണ് നല്‍കിയിട്ടുള്ളതെന്നും ചോദ്യം. കൃഷിവകുപ്പിലെ കന്നുകാലികളുടെ പരിപാലനത്തിനായി മൃഗസംരക്ഷണ വകുപ്പിന്റെ സേവനം ആവശ്യപ്പെട്ടിട്ടുണ്ടോ?, ഏത് ഓഫീസിനാണ് ഇതിന്റെ ചുമതല നല്‍കുന്നതെന്നും എന്തൊക്കെ സേവനങ്ങളാണ് നല്‍കുന്നതെന്നും വ്യക്തമാക്കാമോയെന്നാണ് മൂന്നാമത്തെ ചോദ്യം. അതേസമയം മൂന്ന് ചോദ്യങ്ങള്‍ക്കും ഒരു ഉത്തരമാണ് മന്ത്രി നല്‍കിയിരിക്കുന്നത്.

ക്ലിഫ് ഹൗസില്‍ പുതിയ കാലിത്തൊഴുത്ത് നിര്‍മ്മിക്കുന്നതിനും ചുറ്റുമതില്‍ നിര്‍മ്മിക്കുന്നതിനുമായി 42.90 ലക്ഷം രൂപ പൊതുമരാമത്ത് വകുപ്പ് അനുവദിച്ചത്. ചീഫ് എഞ്ചിനീയര്‍ നല്‍കിയ എസ്റ്റിമേറ്റ് പരിശോധിച്ചാണ് പൊതുമരാമത്ത് വകുപ്പ് ക്ലിഫ് ഹൗസില്‍ പുതിയ തൊഴുത്തും ചുറ്റുമതിലും നിര്‍മ്മിക്കാന്‍ അനുമതി നല്‍കിയത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!