താത്ക്കാലിക ഒഴിവ്
നെടുമങ്ങാട് സര്‍ക്കാര്‍ ടെക്നിക്കല്‍ ഹൈസ്‌കൂളില്‍ ഫിസിക്കല്‍ സയന്‍സ് അദ്ധ്യാപികയുടെ താത്ക്കാലിക (ദിവസവേതന അടിസ്ഥാനത്തില്‍) ഒഴിവുണ്ട്. ഹൈസ്‌കൂള്‍ തലത്തില്‍ ഫിസിക്കല്‍ സയന്‍സ് ക്ലാസ്സുകള്‍ കൈകാര്യം ചെയ്യാന്‍ യോഗ്യതയുള്ളവര്‍ 15ന് രാവിലെ 10 മണിക്ക് സ്‌കൂളില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയുടെ അസ്സല്‍ അഭിമുഖത്തിന് ഹാജരാക്കണം. വിശദവിവരങ്ങള്‍ക്ക്: 0472 2812686.
പി.എന്‍.എക്‌സ്. 4971/2021
ഗസ്റ്റ് ഫാക്കല്‍റ്റി നിയമനം
എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജിയുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന പൂജപ്പുര സെന്റര്‍ ഫോര്‍ ഡിസെബിലിറ്റി സ്റ്റഡീസില്‍ ഭിന്നശേഷിയുള്ള കുട്ടികളെ കമ്പ്യൂട്ടര്‍ കോഴ്സുകള്‍ പഠിപ്പിക്കുന്നതിന് ഗസ്റ്റ് ഫാക്കല്‍റ്റിയെ നിയമിക്കും. അംഗീകൃത യൂണിവേഴ്സിറ്റിയില്‍ നിന്ന് കമ്പ്യൂട്ടര്‍ സയന്‍സിലോ ഇന്‍ഫൊര്‍മേഷന്‍ ടെക്നോളജിയിലോ ഉള്ള ഒന്നാം ക്ലാസ് ബി.ടെക്, എം.എസ്സി (കമ്പ്യൂട്ടര്‍/ ഐ.റ്റി) അല്ലെങ്കില്‍ എം.സി.എ ബിരുദവും ഒരു വര്‍ഷത്തില്‍ കുറയാത്ത അധ്യാപന പരിചയവും ഉള്ളവരെയാണ് തിരഞ്ഞെടുക്കുന്നത്. അപേക്ഷാര്‍ഥികള്‍ക്ക് ഐ.എസ്.എല്‍. (ഇന്ത്യന്‍ സൈന്‍ ലാംഗേജ്) പരിജ്ഞാനം അഭികാമ്യം. താത്പര്യമുള്ളവര്‍ ബയോഡാറ്റയും യോഗ്യത, മുന്‍പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും സഹിതം ഡിസംബര്‍ 16ന് വൈകിട്ട് അഞ്ചിനു മുമ്പ് ഡയറക്ടര്‍ ഇന്‍ ചാര്‍ജ്, സെന്റര്‍ ഫോര്‍ എക്സലന്‍സ് ആന്‍ഡ് ഡിസബിലിറ്റി സ്റ്റഡീസ്, പൂജപ്പുര, തിരുവനന്തപുരം-695012 എന്ന വിലാസത്തില്‍ ലഭ്യമാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471-2345627, 8289827857.
പി.എന്‍.എക്‌സ്. 4972/2021
ജനറല്‍ നഴ്സിംഗ് ആന്‍ഡ് മിഡ്വൈഫറി കോഴ്സ് ഇന്റര്‍വ്യൂ ഡിസംബര്‍ 13ന്
പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്കായി മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ഡിപ്ലോമ ഇന്‍ ജനറല്‍ നഴ്സിംഗ് ആന്‍ഡ് മിഡ്വൈഫറി കോഴ്സിലേക്കുള്ള ഇന്റര്‍വ്യൂ 13ന് രാവിലെ 10 മണി മുതല്‍ തിരുവനന്തപുരം ഗവണ്‍മെന്റ് കോളേജ് ഓഫ് നഴ്സിംഗ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട വിദ്യാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ (എസ്.എസ്.എല്‍.സി, പ്ലസ്ടു, കമ്മ്യൂണിറ്റി, നേറ്റിവിറ്റി, സ്വഭാവം, ഫിസിക്കല്‍ ഫിറ്റ്നസ് മുതലായവ), റ്റി.സി എന്നിവ സഹിതം നേരിട്ടോ പ്രോക്സി മുഖേനയോ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. വിശദവിവരങ്ങള്‍ക്ക്: www.dme.kerala.gov.in.
പി.എന്‍.എക്‌സ്. 4966/2021
അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യണം
സംസ്ഥാനത്തെ സര്‍ക്കാര്‍/ സ്വാശ്രയ കോളേജുകളില്‍ പോസ്റ്റ് ബേസിക് ബി.എസ്സി നഴ്സിംഗ് ഡിഗ്രി കോഴ്സ് പ്രവേശനത്തിന് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് പരീക്ഷാ കേന്ദ്രങ്ങളില്‍ 11ന് നടത്തുന്ന പരീക്ഷയ്ക്കുള്ള ഹാള്‍ ടിക്കറ്റുകള്‍ www.lbscentre.kerala.gov.in ല്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471-2560363, 364.
പി.എന്‍.എക്‌സ്. 4967/2021
മലയാള ഭാഷ പ്രതിഭാ പുരസ്‌കാരം
മലയാള ഭാഷയെ സാങ്കേതികവിദ്യ സൗഹൃദമാക്കുന്നതിനുള്ള മികവിന് അന്തര്‍ദ്ദേശീയ തലത്തില്‍ മലയാളം മിഷന്‍ ‘മലയാള ഭാഷ പ്രതിഭാ പുരസ്‌കാരം’ നല്‍കുന്നു. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും മെമെന്റോയും ആണ് സമ്മാനം. വ്യക്തികള്‍ക്കും സര്‍ക്കാര്‍/ സര്‍ക്കാരിതര സ്ഥാപനങ്ങള്‍ക്കും അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.mm.kerala.gov.in.
പി.എന്‍.എക്‌സ്. 4968/2021
ഗോത്രവര്‍ഗ മേഖലയിലെ ഭക്ഷ്യ സുരക്ഷയ്ക്കായി ‘തനിമ’ സെമിനാര്‍ 16ന്
ഗോത്രവര്‍ഗ ജനതയുടെ തനതു ഭക്ഷ്യ സംസ്‌കാരം വീണ്ടെടുക്കല്‍, പോഷകാഹാരക്കുറവു പരിഹരിക്കാനുള്ള ആരോഗ്യകരമായ ഭക്ഷണരീതി തിരികെ കൊണ്ടുവരല്‍ എന്നിവ സംബന്ധിച്ചു സംസ്ഥാന ഭക്ഷ്യ കമ്മിഷന്റെ നേതൃത്വത്തില്‍ ഏകദിന സെമിനാര്‍ സംഘടിപ്പിക്കുന്നു. ‘തനിമ’ എന്ന പേരില്‍ 16ന് പട്ടം ലീഗല്‍ മെട്രോളജി ഭവന്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന സെമിനാര്‍ നിയമസഭാ സ്പീക്കര്‍ എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യും. വനമേഖലയിലെ ഗോത്രവര്‍ഗ സമൂഹത്തിന്റെ ഭക്ഷ്യ ഭദ്രത ഉറപ്പുവരുത്തുന്ന പരിപാടികളുടെ ഭാഗമായാണു സെമിനാര്‍.
16നു രാവിലെ 10നു നടക്കുന്ന ഉദ്ഘാടന പരിപാടിയില്‍ ഭക്ഷ്യ- സിവില്‍ സപ്ലൈസ് മന്ത്രി ജി.ആര്‍. അനില്‍ അധ്യക്ഷത വഹിക്കും. പട്ടികജാതി, പട്ടികവര്‍ഗ ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍ മുഖ്യ പ്രഭാഷണം നടത്തും. ഭക്ഷ്യ കമ്മിഷണര്‍ കെ.വി. മോഹന്‍ കുമാര്‍ സ്വാഗതം ആശ്വസിക്കുന്ന ചടങ്ങില്‍ വി.കെ. പ്രശാന്ത്, ഡെപ്യൂട്ടി മേയര്‍ പി.കെ. രാജു, പട്ടികവര്‍ഗ വികസന വകുപ്പ് ഡയറക്ടര്‍ ടി.വി. അനുപമ, പൊതുവിതരണ വകുപ്പ് കമ്മിഷണര്‍ ഡി. സജിത് ബാബു, ലീഗല്‍ മെട്രോളജി കണ്‍ട്രോളര്‍ കെ.ടി. വര്‍ഗീസ് പണിക്കര്‍, കൗണ്‍സിലര്‍ ഡോ. കെ.എസ്. റീന തുടങ്ങിയവര്‍ പങ്കെടുക്കും.
മൂന്നു വിഷയങ്ങളില്‍ വിദഗ്ധരെ ഉള്‍പ്പെടുത്തിയുള്ള ക്ലാസുകള്‍ സെമിനാറിന്റെ ഭാഗമായി നടക്കും. ഗോത്രവര്‍ഗ ജനതയുടെ തനതു ഭക്ഷ്യവ്യവസ്ഥയിലെ മാറ്റങ്ങളും പോഷകാഹാര സുരക്ഷയും എന്ന വിഷയം ഡോ. ടി.ആര്‍. സുമ അവതരിപ്പിക്കും. വനമേഖലയിലെ ഭക്ഷ്യയോഗ്യമായ സസ്യങ്ങള്‍ ഉപയോഗിക്കുന്നതിലും സംരക്ഷിക്കുന്നതിലും ഗോത്രവര്‍ഗ വനിതകളുടെ പങ്ക് എന്ന വിഷയം ഡോ. രതീഷ് നാരായണനും ഗോത്രവര്‍ഗ ജനതയുടെ പോഷകാഹാര സുരക്ഷയ്ക്കായുള്ള നിര്‍ദേശങ്ങള്‍ എന്ന വിഷയം ഡോ. സി.എസ്. ചന്ദ്രികയും അവതരിപ്പിക്കും. തനത് കൃഷിയിലൂടെ പോഷകമൂല്യം അട്ടപ്പാടിയില്‍ നടപ്പാക്കിയതിന്റെ അനുഭവം പങ്കുവയ്ക്കുന്ന നമത് വെള്ളാമെ എന്ന പരിപാടിയും ഒരുക്കിയിട്ടുണ്ട്. സി. ജയകുമാറാണ് അനുഭവം പങ്കുവയ്ക്കുന്നത്.
പി.എന്‍.എക്‌സ്. 4961/2021
കെല്‍ട്രോണ്‍ തൊഴിലധിഷ്ഠിത കോഴ്സ്
കെല്‍ട്രോണ്‍ തൊഴിലധിഷ്ഠിത കോഴ്സുകളായ കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ ആന്റ് നെറ്റ്വര്‍ക്ക് മെയിന്റനന്‍സ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്നോളജീസ്, റഫ്രിജറേഷന്‍ ആന്‍ഡ് എയര്‍കണ്ടീഷനിങ്, വെബ് ഡിസൈന്‍ ആന്‍ഡ് ഡെവലപ്മെന്റ്, ഡി.സി.എ, പി.ജി.ഡി.സി.എ, സോഫ്റ്റ്വെയര്‍ ടെസ്റ്റിങ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് തിരുവനന്തപുരം സ്പെന്‍സര്‍ ജംഗ്ഷനിലെ കെല്‍ട്രോണ്‍ നോളഡ്ജ് സെന്ററിലോ 0471-2337450, 9544499114 എന്നീ നമ്പറുകളിലോ ബന്ധപ്പെടണം.
പി.എന്‍.എക്‌സ്. 4962/2021
റിസര്‍ച്ച് ഫെലോ ഒഴിവ്
പാര്‍ലമെന്ററി കാര്യ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ റിസര്‍ച്ച് ഫെലോ തസ്തികയില്‍ ഒരു ഒഴിവുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക്: https:www.ipaffairs.org.
പി.എന്‍.എക്‌സ്. 4964/2021
നാഷണല്‍ ലോക്അദാലത്ത് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
തിരുവനന്തപുരം ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ 11ന് നടക്കുന്ന നാഷണല്‍ ലോക് അദാലത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി തിരുവനന്തപുരം ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ കെ .വിദ്യാധരന്‍ അറിയിച്ചു.
തിരുവനന്തപുരം, നെയ്യാറ്റിന്‍കര, നെടുമങ്ങാട്, ആറ്റിങ്ങല്‍ കോടതി സമുച്ചയങ്ങളിലാണ് അദാലത്ത് നടക്കുന്നത്. തിരുവനന്തപുരത്ത് നടക്കുന്ന അദാലത്തില്‍ എട്ട് ബൂത്തുകളിലായി കേസുകള്‍ പരിഗണിക്കും. കോടതികളുടെ പരിഗണനയിലുള്ള സിവില്‍, മോട്ടോര്‍ വാഹന തര്‍ക്ക പരിഹാര കേസുകള്‍, ഒത്തുതീര്‍പ്പാക്കാവുന്ന ക്രിമിനല്‍ കേസുകള്‍, ബി .എസ്. എന്‍. എലിന്റെ പരാതികള്‍, ദേശസാല്‍കൃത സ്വകാര്യ ബാങ്കുകളുടെ പരാതികള്‍, കോടതികളിലെത്താത്ത വ്യക്തികളുടെ പരാതികള്‍ എന്നിവയാണ് പരിഗണിക്കുന്നത്. എല്ലാ കക്ഷികള്‍ക്കും നോട്ടീസ് അയച്ചിട്ടുണ്ട്. അദാലത്ത് രാവിലെ പത്തു മണിക്ക് ആരംഭിക്കും.
ലോക് അദാലത്തിനോടനുബന്ധിച്ചു പിഴയടച്ചു തീര്‍ക്കാവുന്ന പെറ്റി കേസുകളുടെ സ്പെഷ്യല്‍ സിറ്റിംഗ് ജില്ലയിലെ മജിസ്‌ട്രേറ്റ് കോടതികളില്‍ 11ന് നടക്കും. വ്യക്തികള്‍ക്ക് നേരിട്ടും അഭിഭാഷകര്‍ മുഖേനയും പിഴയടയ്ക്കാം.
പി.എന്‍.എക്‌സ്. 4965/2021
ട്യൂട്ടര്‍ നിയമനം; അപേക്ഷ ക്ഷണിച്ചു.
ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തില്‍ അവിടനല്ലൂരിലെ ഗവ:പ്രീമെട്രിക് ഹോസ്റ്റലില്‍ നിലവിലുളള ട്യൂട്ടര്‍മാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഇംഗ്ലീഷ്, ഹിന്ദി, കണക്ക്, സോഷ്യല്‍ സയന്‍സ്, നാച്ച്വറല്‍ സയന്‍സ്, ഫിസിക്കല്‍ സയന്‍സ് എന്നീ വിഷയങ്ങള്‍ പഠിപ്പിക്കുന്നതിന് അതത് വിഷയങ്ങളില്‍ ബി.എഡ് യോഗ്യതയുളളവര്‍ക്കും യു.പി വിഭാഗത്തില്‍ ടി.ടി.സി യോഗ്യതയുളളവര്‍ക്കും അപേക്ഷിക്കാം. ഹൈസ്‌കൂള്‍ വിഭാഗത്തിന് പരമാവധി 4000 രൂപയും യു.പി. വിഭാഗത്തിന് പരമാവധി 3000 രൂപയും ഓണറേറിയം ലഭിക്കും. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ഡിസംബര്‍ 16 നകം യോഗ്യത തെളിയിക്കുന്ന രേഖകള്‍ സഹിതം ബാലുശ്ശേരി ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം കൂടുതല്‍ വിവരങ്ങള്‍ക്ക് 9497727049,790734980
മത്സ്യകൃഷിക്ക് അപേക്ഷ ക്ഷണിച്ചു
പി.എം.എം.എസ്.വൈ ഘടക പദ്ധതിയായ 100 ക്യുബിക് മീറ്റര്‍ റീസര്‍ക്കുലേറ്ററി അക്വാകള്‍ച്ചര്‍ സിസ്റ്റം പദ്ധതിയിൽ എസ്.സി/എസ്.ടി.വിഭാഗത്തില്‍ നിന്നും മത്സ്യകൃഷിക്ക് അപേക്ഷ ക്ഷണിച്ചു. 7.5 ലക്ഷം മുതല്‍ മുടക്ക് കണക്കാക്കുന്ന പദ്ധതിയുടെ 60% ഗുണഭോക്താവിന് സബ്സിഡിയായി ലഭിക്കും. ജനകീയ മത്സ്യകൃഷി 2021 – 2022 ലെ ഘടക പദ്ധതികളായ 50 ക്യുബിക് മീറ്റര്‍ ആര്‍.എസ്, 100 ക്യുബിക് മീറ്റര്‍ ആര്‍.എ.എസ് ( റീസര്‍ക്കുലേറ്ററി അക്വാകള്‍ച്ചര്‍ സിസ്റ്റം) എന്നീ പദ്ധതികളിലേക്ക് എല്ലാ വിഭാഗത്തിലുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. 1.5 ലക്ഷം (50 ക്യുബിക് മീറ്റര്‍ ആര്‍.എ.എസ്) 2. 7.5 ലക്ഷം (100 ക്യുബിക് മീറ്റര്‍ ആര്‍.എ.എസ്) മുതല്‍ മുടക്ക് കണക്കാക്കുന്ന പദ്ധതികള്‍ക്ക് 40% ആണ് സബ്സിഡിയായി കര്‍ഷകന് ലഭിക്കുക. അപേക്ഷകള്‍ ഡിസംബര്‍ 15നകം ഫോണ്‍ നമ്പര്‍, പഞ്ചായത്ത്, മേല്‍വിലാസം എന്നിവ സഹിതം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസ്, വെസ്റ്റ്ഹില്‍.പി.ഒ, കോന്നാട്,വെള്ളയില്‍ പോലിസ് സ്റ്റേഷന് സമീപം, കോഴിക്കോട് – 05 എന്ന വിലാസത്തില്‍ എത്തിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 7736558824
രാത്രി നടത്തം സംഘടിപ്പിക്കുന്നു
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങളും ലിംഗവിവേചനവും അവസാനിപ്പിക്കുന്നതിനായി ജില്ലാ വനിതാശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ രാത്രി നടത്തം സംഘടിപ്പിക്കുന്നു. ‘ഓറഞ്ച് ദി വേള്‍ഡ് ക്യാമ്പയിന്റെ’ ഭാഗമായി ഇന്ന് (ഡിസംബര്‍ 10) പഞ്ചായത്തുകളില്‍ ഐസിഡിഎസ് സൂപ്പര്‍വൈസറുടെ നേതൃത്വത്തില്‍ ജനപ്രതിനിധികള്‍, സാമൂഹ്യപ്രവര്‍ത്തകര്‍, റസിഡന്റ് അസോസ്സിയേഷന്‍ അംഗങ്ങള്‍, സ്ത്രീസംഘടനകള്‍, എന്‍ എസ് എസ് – എന്‍സിസി വളന്റിയർമാർ, കോളേജ് വിദ്യാര്‍ത്ഥികള്‍ എന്നിവരുമായി യോജിച്ചാണ് പരിപാടി. കോർപ്പറേഷന്‍ പരിധിയിലെ മാനാഞ്ചിറ, റെയില്‍വേസ്റ്റേഷന്‍, എസ് എം സ്ട്രീറ്റ്, ബീച്ച് എന്നിവിടങ്ങളിൽ നിന്നും ആരംഭിച്ച് ബീച്ചില്‍ അവസാനിക്കുന്ന രീതിയിലാണ് പരിപാടി സംഘടിപ്പിക്കാന്‍ തീരുമാനിച്ചിട്ടുള്ളതെന്ന് ജില്ലാ വനിതാശിശുവികസന ഓഫീസര്‍ അറിയിച്ചു.
ഇന്‍ഷുറന്‍സ് പരിരക്ഷ: അസംഘടിത തൊഴിലാളികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു
ജില്ലാ ഭരണകൂടത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്വാഭിമാന്‍ സോഷ്യല്‍ സര്‍വീസ് ആന്‍ഡ് ചാരിറ്റബിള്‍ സൊസൈറ്റിയില്‍ അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കായി നടപ്പില്‍ വരുത്തിയ എംപ്ലോയീസ് കോംപന്‍സേഷന്‍ നിയമം 1923 പ്രകാരമുളള 10 ലക്ഷം, 18 ലക്ഷം വരെയുളള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചേരുന്നതിനു ജില്ലയിലെ അസംഘടിത തൊഴിലാളികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. 18 മുതല്‍ 70 വയസ്സ് വരെയുള്ളവര്‍ക്ക് അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 9446252689.
ഇന്‍ഷൂറന്‍സ്: രേഖകള്‍ ഹാജരാക്കണം
കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായുള്ള തൊഴിലാളികളെ 2022 ജനുവരി ഒന്ന് മുതല്‍ നിലവില്‍ വരുന്ന ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നു. ഇതിനായി പുതുതായി രജിസ്ട്രര്‍ ചെയ്ത മുഴുവന്‍ തൊഴിലാളികളും പ്രൊപ്പോസല്‍ ഫോമും നിലവിലുള്ള തൊഴിലാളികളില്‍ നോമിനിയെ മാറ്റാന്‍ താത്പര്യമുള്ളവര്‍ അത് സംബന്ധിച്ച രേഖകളും ഡിസംബര്‍ 15 നകം ഈസ്റ്റ്ഹില്ലിലെ ജില്ലാ ക്ഷേമനിധി ഓഫീസില്‍ ഹാജരാക്കണം. പ്രൊപ്പോസല്‍ ഫോം ഓഫീസില്‍ നിന്ന് ലഭിക്കുമെന്ന് വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍ അറിയിച്ചു. ഫോണ്‍ : 0495-2384355.