Kerala News

സ്വപ്‌ന സുരേഷിനെ ജയിലില്‍ ഭീഷണിപ്പെടുത്തിയ സംഭവം; ജയില്‍ ഡിഐജി അന്വേഷിക്കും

സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ ജയിലില്‍ ഭീഷണിപ്പെടുത്തിയ സംഭവം ജയില്‍ ഡിഐജി അന്വേഷിക്കും. സര്‍ക്കാരിന് ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് ജയില്‍ ഡിജിപി ഋഷിരാജ് സിംഗ് അറിയിച്ചു. അതേസമയം, സ്വപ്ന സുരേഷിനെ ജയിലില്‍ ഭീഷണിപ്പെടുത്തിയത് പൊലീസുകാരും ജയില്‍ ഉദ്യോഗസ്ഥരുമാണെന്ന് കസ്റ്റംസ് പറഞ്ഞു. രാഷ്ട്രീയക്കാരുടെ പേര് പറയാതിരിക്കാനായാണ് സ്വപ്നയെ ഭീഷണിപ്പെടുത്തിയതെന്നാണ് കസ്റ്റംസ് കണ്ടെത്തല്‍.

സ്വപ്നയ്ക്ക് ആവശ്യമായ സുരക്ഷ ജയിലില്‍ ഒരുക്കിയിട്ടുണ്ടെന്ന് ജയില്‍ അധികൃതര്‍ അറിയിച്ചിരുന്നു. അതേസമയം, സ്വര്‍ണകള്ളക്കടത്തിലും ഡോളര്‍ കടത്തിലും സ്വപ്ന സുരേഷ് നല്‍കിയ രഹസ്യമൊഴി ആവശ്യപ്പെട്ട് കസ്റ്റംസും ഇഡിയും കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കും. ഈ രഹസ്യമൊഴി ലഭിച്ചാല്‍ മാത്രമേ കേസിലുള്‍പ്പെട്ട കൂടുതല്‍ ഉന്നതരെ അന്വേഷണ ഏജന്‍സികള്‍ക്ക് വിശദമായി ചോദ്യം ചെയ്യാന്‍ കഴിയൂ.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!