News

കുന്ദമംഗലം സ്‌കൂളിലെ അദ്ധ്യാപകന്‍ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച സംഭവം;കുന്ദമംഗലം ന്യൂസ് വാര്‍ത്തയെത്തുടര്‍ന്ന് ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

കുന്ദമംഗലം; കുന്ദമംഗലം ഹയര്‍സെക്കന്ററി സ്‌കൂളിലെ യു.പി വിഭാഗം അദ്ധ്യാപകനായ ശ്രീനിജ് എഴാം ക്ലാസ്സ് വിദ്യാര്‍ത്ഥിയെ മര്‍ദ്ദിക്കുകയും പീഠിപ്പിക്കുകയും ചെയ്തു എന്ന കുന്ദമംഗലം ന്യൂസിന്റെ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ചെയര്‍പേര്‍സണ്‍ പി സുരേഷ് സ്വമേധയാ കേസെടുത്തു. ശ്രീനിജിന്റെ മര്‍ദ്ദനത്തെത്തുടര്‍ന്ന് പരിക്കേറ്റ കുട്ടി വീട്ടില്‍ ബെല്‍റ്റിട്ട് കിടക്കുന്നത് കുന്ദമംഗലം ന്യൂസ് വാര്‍ത്തയാക്കിയിരുന്നു. വിഷയത്തില്‍ സംസ്ഥാന പോലീസ് മേധാവി, ജില്ലകലക്ടര്‍, ഡിസ്ട്രിക്ട് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍, ഡിഇഒ, ഡിഡി എന്നിവരോട് ഒരാഴ്ചക്കകം റിപ്പോര്‍ട്ട്് സമര്‍പ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

ചെലവൂര്‍ സ്വദേശികളായ രക്ഷിതാക്കളുടെ പരാതിയില്‍ ശ്രീനിജ് ഓമശ്ശേരിക്കെതിരെ നേരത്തെ കുന്ദമംഗലം പോലീസ് ബാലപീഡന നിയമപ്രകാരം കേസെടുത്തിരുന്നു.
സ്‌കൂളില്‍ വെച്ച് ജനീഷ് കുട്ടിയെ മര്‍ദ്ദിക്കുകയും പീഡിപ്പിക്കുകയും ചെയ്യുകയായിരുന്നു. സമാനമായതും അല്ലാത്തതുമായ നിരവധി പ്രശ്‌നങ്ങള്‍ ഈ അധ്യാപകന്‍ നേരത്തെ ഉണ്ടാക്കിയിട്ടുണ്ടെന്നും മുമ്പ് ഉണ്ടാക്കിയ പ്രശ്‌നങ്ങള്‍ പലപ്പോഴായി ഒതുക്കി തീര്‍ത്തതാണെന്നും സ്‌കൂളിലെ ജിവനക്കാര്‍ പറഞ്ഞിരുന്നു. സഹജീവനക്കാരനെ മര്‍ദിച്ച ഒരു കേസ്സും ഇയാള്‍ക്കെതിരെ കോടതിയില്‍ നടന്നുവരുന്നുണ്ട്. ഈ അധ്യാപകന്‍ കുട്ടികളെ വളരെ മോശമായ രീതിയിലാണ് കൈകാര്യം ചെയ്യാറുള്ളതെന്ന് കുട്ടികളും പരാതിപ്പെട്ടിരുന്നു.

നേരത്തെ ഒരു കേസില്‍ ഇയാള്‍ക്ക് ആറു മാസം സസ്‌പെന്‍ഷന്‍ ലഭിച്ചിട്ടുണ്ട്. ഇത്തരത്തില്‍ കേസുകള്‍ നിലനില്‍ക്കുകയും കുട്ടികളെ മര്‍ദ്ദിക്കുകയും ചെയ്യുന്ന ക്രിമിനല്‍ സ്വഭാവമുള്ള അദ്ധ്യാപകന്‍ സ്‌കൂളില്‍ ഉണ്ടാവരുതെന്നാണ് കുട്ടികളുടെയും രക്ഷിതാക്കളുടെയും ആവശ്യം,

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!