കുന്നമംഗലം : മലര്‍വാടി കുന്നമംഗലം യൂണിറ്റ് യു.പി. എല്‍. പി. വിഭാഗങ്ങളില്‍ സംഘടിപ്പിച്ച പ്രവാചക ക്വിസ് മത്സരത്തില്‍ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. എല്‍.പി. വിഭാഗത്തില്‍ ഫാത്തിമ റഷ, ഹിഫ, ഹാമി ഫൈസാന്‍ എന്നിവര്‍ ഒന്നാം സ്ഥാനം പങ്കിട്ടു. അഖില്‍ ഷാ രണ്ടാം സ്ഥാനവും, ആയിഷ സിയ, ഷിസ എന്നിവര്‍ മൂന്നാം സ്ഥാനവും നേടി.
യു.പി. വിഭാഗത്തില്‍ ഹിഷാം ഷാ, ഖലീല്‍ ഉമര്‍ എന്നിവര്‍ ഒന്നാം സ്ഥാനവും, സമല്‍ അമീന്‍ രണ്ടാം സ്ഥാനവും ആമിര്‍ സമാന്‍ മൂന്നാം സ്ഥാനവും നേടി. ജമാഅത്തെ ഇസ്ലാമി കുന്നമംഗലം പ്രാദേശിക അമീര്‍ പി.പി. നിസാര്‍, സെക്രട്ടറി എം.പി. ഫാസില്‍, സി. അബ്ദുറഹ്മാന്‍, എം.പി. അബൂബക്കര്‍ മാസ്റ്റര്‍, എം.കെ. സുബൈര്‍, എന്‍.കെ. ഹുസ്സൈന്‍,മലര്‍വാടി കോര്‍ഡിനേറ്റര്‍ എം.പി. അഫ്‌സല്‍,കെ.കെ. അബ്ദുല്‍ ഹമീദ് എന്നിവര്‍ വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി.

